വസ്തുതയോ? പോ മോനേ ദിനേശാ...

Stanly Johny May 12, 2016

കടപ്പാട്: Metro Vartha


കേരളം എല്ലാം തികഞ്ഞ സംസ്ഥാനമാണോ? അല്ല. അത് സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിൽ വരുത്തിയ സംസ്ഥാനമാണോ? നിങ്ങൾ തമാശ പറയരുത്. ഈ സംസ്ഥാനം സാമൂഹ്യപരമായി എല്ലാ അർഥത്തിലും പുരോഗമനാത്മകമാണോ?ജാതി/വർഗ്ഗ/മത അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളും, മുന്‍‌‌വിധികളും ഇവിടെ നിങ്ങൾക്ക് കാണാനാകും.

കേരളമോഡൽ വികസനത്തിന്റെ ഫലങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ ലഭിച്ചിട്ടുണ്ടോ? തീർച്ചയായും ഇല്ല. ഏറ്റവും താഴേക്കിടയിലുള്ളവർക്ക് - പ്രത്യേകിച്ച് ആദിവാസികൾക്ക് - വികസനത്തിന്റെ ഗുണഫലങ്ങൾ ലഭിച്ചിട്ടില്ല. കേരളാ മോഡൽ വികസനത്തിന്റെ ചക്രവാളം ഇനിയും വികസിക്കേണ്ടതുണ്ട്. സമത്വത്തിലധിഷ്ഠിതമായ സമൂഹത്തിന്റെ നിർമ്മിതിക്കായുള്ള സമരവും, യാഥാസ്ഥിതികതക്കെതിരെയും, ഘടനാപരമായി നിലനിൽക്കുന്ന ജാതീയതയ്ക്കും, വർഗ്ഗവ്യത്യാസങ്ങൾക്കും എതിരെയുള്ള സമരങ്ങളും തുടരേണ്ടതുണ്ട്. സാമ്പത്തികപരമായ പ്രശ്നങ്ങളും വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. നമുക്ക് ഇനിയും കൂടുതൽ ജോലികളും കാർഷിക ഉദ്പാദനക്ഷമതയും, പ്രാഗത്ഭ്യം തികഞ്ഞ ജനതയെയും സൃഷ്ടിക്കേണ്ടതുണ്ട്.

ഇതൊക്കെ ആണെങ്കിലും ഇന്ത്യ എന്ന വിശാലമായപരിപ്രേക്ഷ്യത്തിൽ നിന്നും നോക്കുമ്പോൾ കേരളം മികച്ച സാമൂഹ്യവികസന വളർച്ച നേടിയിട്ടുണ്ട്. ഈ സംസ്ഥാനം ഇതു വരെ ഒരൊറ്റ ബിജെപി എം.എല്‍.എയെ പോലും തിരഞ്ഞെടുത്തിട്ടില്ലായെന്നതും ഒരു വസ്തുതയാണ്. അതിനാൽ ഈ നേട്ടങ്ങളിൽ ബിജെപിക്കുള്ള പങ്ക് പൂജ്യമാണ്. ബിജെപി നേതാക്കൾ ഈ ഇലക്ഷൻ പ്രചരണത്തിൽ കാണിക്കുന്ന അസ്വസ്ഥതകൾ അതുകൊണ്ടു തന്നെ മനസ്സിലാക്കാനാകുന്നതേയുള്ളൂ. കേരളത്തിൽ ഒരു സീറ്റെങ്കിലും നേടുക എന്നത് ബിജെപിയുടെ ഏറെക്കാലമായുള്ള വലിയ സ്വപ്നമാണ്. ഈ മോഹഭംഗത്തിൽ അടിപതറിയ ബിജെപിക്കാർ അസംബന്ധം പുലമ്പുകയാണിപ്പോൾ. ദുഖകരമെന്ന് പറയട്ടെ, പ്രധാനമന്ത്രി പോലും ഇതിൽ നിന്നും വ്യത്യസ്ഥനല്ല. അദ്ദേഹത്തിന്റെ സോമാലിയയുമായുള്ള താരതമ്യം വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല, അതിൽ രാഷ്ട്രീയപരമായ ശരികേടുകളും ഉണ്ട്.

നമുക്കാദ്യം വസ്തുതകളെ ഒന്ന് പരിശോധിക്കാം. കേരളത്തിലെ പട്ടികവർഗ്ഗക്കാർക്കിടയിലുള്ള ശിശുമരണനിരക്ക് (IMR) സോമാലിയയെക്കാൾ മോശമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. 2013 ലെ കണക്ക് പ്രകാരം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും ആകെ IMR 12 ഉം, നാഷണൽ ആവറേജ് 40ഉം ആണ്. ആദിവാസികൾക്കിടയിൽ ശിശുമരണനിരക്ക് എല്ലാ സംസ്ഥാനങ്ങളിലും, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളേയും ചേർത്തുള്ള ശരാശരിയായ 40-നേക്കാളും കൂടുതലാണ്.2001 ലെ കണക്ക് പ്രകാരം ആദിവാസി ജനതയ്ക്കിടയിലുള്ള ശിശുമരണ നിരക്കിന്റെ ദേശീയ ശരാശരി 88 ആയിരുന്നു. അതേ സമയം കേരള സംസ്ഥാനത്തെ ആദിവാസികൾക്കിടയിലുള്ള ശിശുമരണനിരക്ക് 64 ഉം ആയിരുന്നു. (ഇപ്പോള്‍ ഇത് അതിലും വളരെ കുറവാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അത് 45 ആണ്). ശരിയാണ്, ആദിവാസികൾക്കിടയിലെ ശിശുമരണനിരക്ക് നമുക്ക് ഇനിയും കുറയ്ക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുഴുവനും ഉള്ള ആദിവാസികൾക്കിടയിലുള്ള ശിശുമരണനിരക്ക് എടുത്ത് നോക്കിയാൽ ഡാമൻ ഡീയുവും (55) മിസ്സോറാമും(61) മാത്രമേയുള്ളൂ കേരളത്തിലും മെച്ചപ്പെട്ട നിലയിൽ. അതായത് കേരളത്തിലെ ആദിവാസികൾക്കിടയിലുള്ള ശിശുമരണനിരക്ക് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളേക്കാള്‍ കുറവാണ്.

ഇനി മോദി തന്റെ വികസന മാതൃകയാക്കുന്ന ഗുജറാത്തിന്റെ കാര്യമെടുക്കാം. 2013 ലെ കണക്കുകൾ പ്രകാരം ഗുജറാത്തിന്റെ ആകെ IMR 36 ആണ്. നാഷണൽ ആവറേജിനേക്കാൽ ഒരൽപ്പം മുമ്പിലാണെങ്കിലും കേരളത്തിന്റെ ആകെ IMR 12 എന്നതിനേക്കള്‍ ഒരുപാട് പുറകിലാണ് ഗുജറാത്തിന്റെ സ്ഥാനം. 2005 ലെ കണക്കുകൾ പ്രകാരം ഗുജറാത്തില്‍ ആദിവാസികൾക്കിടയിലുള്ള IMR ആകട്ടെ 86 ആണ്. കേരളത്തിനേക്കാൽ ഒരു പാട് മോശം അവസ്ഥയാണ് ഗുജറാത്തിന്റേതെന്ന് ചുരുക്കം. 2015 ലെ കണക്കുകൾ പ്രകാരം സോമാലിയയുടെ IMR 98.99 ആയി കണക്കാക്കപ്പെട്ടിട്ടുണ്ട് . അങ്ങിനെയിരിക്കേ, കേരളത്തിലെ അദിവാസികളുടേ ശിശുമരണനിരക്ക് എങ്ങിനെ സോമാലിയയെക്കാൾ മോശമെന്ന് പറയാനാകും? ഈ പ്രസ്ഥാവന വസ്തുതാപരമായി തെറ്റും മോഡി വഹിക്കുന്ന സ്ഥാനത്തെ ചെറുതാക്കുന്നതുമാണ്.

ഇനി മോദി തന്റെ വികസന മാതൃകയാക്കുന്ന ഗുജറാത്തിന്റെ കാര്യമെടുക്കാം. 2013 ലെ കണക്കുകൾ പ്രകാരം ഗുജറാത്തിന്റെ ആകെ IMR 36 ആണ്. നാഷണൽ ആവറേജിനേക്കാൽ ഒരൽപ്പം മുമ്പിലാണെങ്കിലും കേരളത്തിന്റെ ആകെ IMR 12 എന്നതിനേക്കള്‍ ഒരുപാട് പുറകിലാണ് ഗുജറാത്തിന്റെ സ്ഥാനം. 2005 ലെ കണക്കുകൾ പ്രകാരം ഗുജറാത്തില്‍ ആദിവാസികൾക്കിടയിലുള്ള IMR ആകട്ടെ 86 ആണ്. കേരളത്തിനേക്കാൽ ഒരു പാട് മോശം അവസ്ഥയാണ് ഗുജറാത്തിന്റേതെന്ന് ചുരുക്കം.

സ്വന്തം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമാനമായ അല്ലെങ്കിൽ അതിലും മോശമായ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളെ നേരിടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഒരു ആഫ്രിക്കൻ രാജ്യത്തെ അവജ്ഞയോടെ കാണാൻ എന്തു ധാർമ്മിക മേൽക്കൈയാണുള്ളത് എന്നതാണ് ഇതിലെ രാഷ്ട്രീയ പ്രശ്നം. ഉദാഹരണത്തിന്, ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിൽ, സോമാലിയയുൾപ്പടെയുള്ള 26 ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ദരിദ്രർ വസിക്കുന്നുണ്ടെന്ന് 2010ൽ ഓക്സ്ഫോർഡിലെ ചില വിദഗ്ധർ വികസിപ്പിച്ചെടുത്ത 'multidimensional poverty index'നെ ആസ്പദമാക്കി നടത്തിയ ഒരു പഠനം കണ്ടെത്തുകയുണ്ടായി. ആഫ്രിക്കയിലെ അത്ര തന്നെ തീവ്രമായ ദാരിദ്ര്യത്തിൽ 410 ദശലക്ഷം ആളുകളാണ് ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജീവിക്കുന്നത്. ഈ പഠനമനുസരിച്ച്, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും കൊട്ടിഘോഷിക്കുന്ന വികസനമാതൃകയുള്ള മധ്യപ്രദേശിന്റെയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും താരതമ്യപഠനത്തിലൂടെ സമാനമായ ദരിദ്രസാഹചര്യങ്ങൾ രണ്ടിടത്തും നിലനിൽക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി. രാഷ്ട്രീയ ലാഭത്തിനായി നുണപ്രചരണങ്ങൾ നടത്തുന്നതിനു പകരം കടുത്ത ദാരിദ്ര്യത്തിൽ നിന്നും മോശം ആരോഗ്യസ്ഥിതിയിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനുതകുന്ന നയങ്ങൾക്ക് രൂപം നൽകുകയാണെങ്കിൽ പ്രധാനമന്ത്രി എന്ന നിലയിൽ ശ്രീ മോദിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ കഴിയും.

അവസാനമായി, കേരളം സോമാലിയയെപ്പോലെ ആണെങ്കിൽ ആരാണിവിടുത്തെ അൽ-ഷബാബ്? ആർഎസ്എസോ? #‎PoMoneModi‬

Essay, Politics, India, Kerala, Poverty, World Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments