Essay

നാദാപുരത്ത് സംഭവിക്കുന്നത് - ഭാഗം മൂന്ന്

കെ. ടി. കുഞ്ഞിക്കണ്ണന്‍

നാദാപുരത്ത് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ഗീയ ശക്തികളും ഇടതുപക്ഷ വിരുദ്ധരും നടത്തുന്ന കായികമായ ആക്രമണങ്ങളെക്കുറിച്ചും പൊതുമണ്ഡലത്തില്‍ സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍. >>

1 day, comments


Essay

നാദാപുരത്ത് സംഭവിക്കുന്നത് - ഭാഗം ഒന്ന്

കെ. ടി. കുഞ്ഞിക്കണ്ണന്‍

കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെ സ്വാധീനപ്രദേശങ്ങളിലൊന്നായ നാദാപുരത്തെ, ഇടതുപക്ഷ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനെതിരായ ഒരായുധമാക്കി മാറ്റാന്‍ കഴിഞ്ഞ കുറെ ദശകങ്ങളായി വലതുപക്ഷശക്തികള്‍ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തൂണേരിയിലെ ഷിബിന്‍ എന്ന 19-കാരന്‍റെ ദാരുണമായ വധത്തെത്തുടര്‍ന്ന് തൂണേരി-വെള്ളൂര്‍ പ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി സി.പി.ഐ(എം)ന്‍റെ മതനിരപേക്ഷതയില്‍ സംശയം പടര്‍ത്താനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നവമാധ്യമങ്ങളിലൂടെയും മറ്റും വലതുപക്ഷ ശക്തികള്‍ ആരംഭിച്ചിരിക്കുന്നത്. >>

3 days, comments


Essay

The Una dalit struggle and what it holds for the future

Vijoo Krishnan

Vijoo Krishnan, joint secretary of All India Kisan Sabha and special invitee to the Central Committee of Communist Party of India (Marxist) writes about the Dalit uprising at Una against the atrocities by the caste hindus and its future. >>

1 week, comments


Essay

മാധ്യമപ്രവർത്തനവും അഭിഭാഷകവൃത്തിയും: സമന്വയത്തിന്റെ സാധ്യതകൾ

വി. ജെ. ജിതിൻ

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ തെരുവിലും ചർച്ചകളിലും ഇരുപക്ഷത്തുനിന്നുള്ള ഏറ്റുമുട്ടലുകളായ് കാണപ്പെട്ടു എന്നതിനേക്കാളുപരി തൊഴിലിടങ്ങളിലെ സംഘബോധത്തിന്റെ തിരിതെളിച്ചാണ് നിലയുറപ്പിച്ചിട്ടുള്ളത്. >>

4 weeks, comments


Essay

മുസ്ലിമിനെ വായിക്കാൻ ആന്ത്രോപ്പോളജിക്ക് പറ്റില്ലേ?

വീണ വിമല മണി

ഈ ലേഖനത്തിന്റെ ആധാരമായ ചില ധാരണകൾ പ്രശ്നഭരിതമാണ്. നരവംശശാസ്ത്രം എന്ന വിജ്ഞാനശാഖക്ക് ഒരു പ്രത്യേക വിഷയത്തിനെ പഠിക്കുവാൻ സാധിക്കുമോ എന്നാണ് തലക്കെട്ടിൽ ചോദിക്കുന്നത്. തലാൽ ആസാദിനെ ഉപയോഗിച്ചുകൊണ്ട്, നരവംശ സിദ്ധാന്തങ്ങൾ ഇസ്ലാമിന് പറ്റിയതല്ല എന്നു ലേഖകൻ പറയുമ്പോൾ മനസിലാക്കുന്നത് സിദ്ധാന്തങ്ങൾ ഘനീഭവിച്ചു ഉറഞ്ഞുപോയ സത്യങ്ങൾ ആണെന്നും ആ അച്ചിനുള്ളിൽ ഇസ്ലാമിനെ ഇരുത്തുവാൻ പറ്റില്ല എന്നുമാണ്. ഇത് രണ്ടും പ്രശ്നമാണ്. ഒന്നാമതായി, തലാൽ ആസാദ് ഇസ്ലാമിനെ മാത്രമല്ല, മതം എന്ന പാശ്ചാത്യ ആശയത്തിനെ ആണ് പ്രധാനമായും ചോദ്യംചെയ്യുന്നത്. അതായത്, മതം-മതേതരത്വം എന്ന ദ്വന്ദത്തെ ചരിത്രപരമായി സ്ഥാപിച്ചു കൊണ്ട് പാശ്ചാത്യ മതേതരത്വത്തിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയുടെ ഭാവങ്ങൾ പുറത്തുകാട്ടുകയായിരുന്നു അദ്ദേഹം. പാശ്ചാത്യലോകത്ത് മതം എന്ന ആശയം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയാൽ രൂപപ്പെടുത്തിയതാണെന്നും അവ മറ്റു മതങ്ങളെയോ അവയുടെ ചരിത്രപരമായ പ്രത്യേകതകളെയോ ഉൾക്കൊള്ളുവാൻ മടിക്കുന്നു എന്നുമാണ് തലാൽ ആസാദ് പറഞ്ഞത്. >>

6 weeks, comments


Essay

ഹിന്ദുത്വ കാലത്തെ യൂണിഫോം സിവിൽ കോഡ്

ജയറാം ജനാർദ്ദനൻ

ബാബ്‌റി മസ്ജിദ്, കാശ്മീരിന്റെ പ്രത്യേക പദവി, യൂണിഫോം സിവിൽ കോഡ്, എന്നിവയൊക്കെയാണ് 1980-കൾക്ക് ശേഷം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം മുഖ്യ പ്രചരണ ആയുധങ്ങളാക്കിയ വിഷയങ്ങൾ. ഒരു ദരിദ്ര രാജ്യത്ത് അധികാരം നേടിയെടുക്കുവാൻ ശ്രമിക്കുന്ന/ശ്രമിച്ചു കൊണ്ടിരിക്കുന്ന പാർടിയെന്ന നിലയിൽ ആ രാജ്യത്തെ ബഹുഭൂരിപക്ഷം വരു ന്ന ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക സ്ഥിതിക്ക് മാറ്റം വരുത്തുന്ന മുദ്രാവാക്യങ്ങൾക്ക് പകരം രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഇതിലൂടെ സംഘപരിവാർ മുന്നോട്ടു വെച്ചത്. മറ്റൊരു വസ്തുത ഈ മുദ്രാവാക്യങ്ങളോട് പോലും ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധത അവർ അധികാരത്തിൽ ഇരുന്ന സമയത്ത് കാണിച്ചിട്ടില്ല എന്നതാണ്. >>

6 weeks, comments


Essay

പൊതുസ്ഥലങ്ങളിലെ ശൗചാലയം അന്വേഷിക്കുന്ന മലയാളി

മലയാളി

കേരളത്തില്‍ മുഴുവന്‍ പബ്ലിക്ക് ടോയിലറ്റുകള്‍ നിർമിക്കുക; അതിനോടു ചേർന്ന് കുടിവെള്ളത്തിനുള്ള സൗകര്യം ഏർപ്പാടാക്കുക; ടോയിലറ്റുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗവൈകല്യം ഉള്ളവർക്കുമൊക്കെ ഉപയോഗിക്കാന്‍ തക്ക വിധത്തില്‍ രൂപപ്പെടുത്തുക; 2013-ല്‍ കേരള സർക്കാർ ​എടുത്ത തീരുമാനം ഇങ്ങിനെ ആയിരുന്നു. >>

7 weeks, comments


Essay

ദുരാചാരഗുണ്ടായിസം

ശ്രീജിത എസ്

പാട്രിയാര്‍ക്കിയുടെ മറ്റൊരിര കൂടി. മങ്കടയില്‍ നടന്ന സദാചാര കൊലപാതകത്തെ അങ്ങനെവേണം വിശേഷിപ്പിക്കാന്‍. കേരളത്തില്‍ പൊതുവിലുള്ള പുരുഷമേധാവിത്തപൊതുബോധത്തിന്‍റെ ഉല്പന്നമാണ് ഓരോ സദാചാരപ്പോലീസിംഗും. അതിനു വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത് മതങ്ങളും. >>

8 weeks, comments


Essay

കലയിലേക്ക് നീളുന്ന കത്രികക്കൈയ്യുകൾ

ജസാറുദ്ദീൻ എം. പി.

സിനിമ നുണ പറയാനുള്ളതാണ്, അതിനെ സത്യം പറയാൻ ഉപയോഗിക്കരുത്. ജീവിക്കുന്ന കാലത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ മിണ്ടരുത്. രാഷ്ട്രീയം പറയുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്. സിനിമയുണ്ടാവുന്ന സമൂഹം അച്ചടക്കമില്ലാത്തതാണെങ്കിലും, സിനിമ അങ്ങനെയാവരുത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറയുന്ന സെൻസർ ബോർഡിന്റെ തിട്ടൂരങ്ങൾ ഭാവി സിനിമകൾക്ക് നൽകുന്ന മുന്നറിയിപ്പുകൾ ഇതെക്കെയായിരിക്കും. >>

8 weeks, comments


Essay

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 6

പുത്തലത്ത്‌ ദിനേശന്‍

എന്താണ്‌ ചരിത്രപരമായ ഭൗതികവാദം മാര്‍ക്‌സിയൻ ദര്‍ശനത്തിന്റെ അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം ചരിത്രത്തില്‍ പ്രയോഗിക്കുമ്പോഴാണ്‌ അത്‌ ചരിത്രപരമായ ഭൗതികവാദമായി തീരുന്നത്‌. ഭൗതികവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്‌ കാര്യങ്ങളെ പഠിക്കുന്ന രീതിയാണ്‌ ഇത്‌. എല്ലാറ്റിനേയും അതിന്റെ വൈരുധ്യത്തില്‍ പഠിക്കുക, മാറ്റത്തില്‍ പഠിക്കുക, പരസ്പര ബന്ധത്തില്‍ പഠിക്കുക എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രീതി ചരിത്രത്തില്‍ പ്രയോഗിക്കുന്നത്‌ കൂടിയാണ്‌ ഇത്‌. >>

9 weeks, comments


Essay

നാദാപുരത്ത് സംഭവിക്കുന്നത്: ഭാഗം രണ്ട്

കെ. ടി. കുഞ്ഞിക്കണ്ണന്‍

കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിന്‍റെ മലയോരങ്ങളും ഇടനാടും ഉള്‍ക്കൊള്ളുന്നതാണ് നാദാപുരം പ്രദേശം. നിരവധി ചരിത്രസംഭവങ്ങളാല്‍ അവിസ്മരണീയവും സമരോത്സുകവുമായ ഈ പ്രദേശം പഴയ കടത്തനാടിന്‍റെ ഭാഗമാണ്. വയനാടന്‍ മലനിരകളുമായി തൊട്ടുരുമ്മിക്കിടക്കുന്ന ഇവിടം ടിപ്പുവിന്‍റെ പടയോട്ടത്തിനും പഴശ്ശിയുദ്ധത്തിനും സാക്ഷ്യംവഹിച്ച മണ്ണാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെയും കര്‍ഷക സമരത്തിന്‍റെയും എണ്ണമറ്റ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെയും മണ്ണാണ്. ഒരുകാലത്ത് കാടും മലകളും നിറഞ്ഞുനിന്ന ഈ പ്രദേശം അദ്ധ്വാനശീലരായ ഹിന്ദു-മുസ്ലിം-ആദിവാസി കര്‍ഷകരുടെയും 1940-കളോടെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ ക്രിസ്ത്യാനികളും ഈഴവരുമായ കര്‍ഷകരുടെയും കഠിനാദ്ധ്വനത്തിലൂടെ സമ്പന്നമായ കാര്‍ഷിക മേഖലയായി വികസിച്ചു. >>

3 days, comments


Essay

ഉന പ്രക്ഷോഭം ഏല്പിച്ചു തരുന്ന ചുമതലകൾ

Vijoo Krishnan

ചത്ത പശുവിന്റെ തുകൽ എടുത്തതിന്റെ പേരിൽ ഗുജറാത്തിലെ ഉനയിൽ 2016 ജൂലൈ 11നു പട്ടാപ്പകൽ നാല് ദളിത് യുവാക്കളെ മർദ്ദനത്തിനിരയാക്കുകയും തെരുവിലൂടെ നടത്തുകയും ചെയ്തു. പശുസംരക്ഷണത്തിന്റെ പേരിൽ ഏറ്റവും മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. >>

1 week, comments


Essay

വലതുപക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്? ഏഴു ചോദ്യങ്ങളും ഉത്തരങ്ങളും

ബോധി ഡെസ്ക്

കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്നു വന്നിരിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയുകയാണിവിടെ. >>

4 weeks, comments


Essay

മെഡിക്കൽ വിദ്യാഭ്യാസം - വികലമായ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ

സരിന്‍ ശ്യാമളാ മോഹനന്‍

കേരളത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രക്ഷുബ്ധവും സംഭവബഹുലവുമായ മാറ്റങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമികവിദ്യാഭ്യാസ ആരോഗ്യ മേഖലകൾ ശക്തിപ്പെട്ടു കഴിഞ്ഞത്തിനു ശേഷം 21ആം നുറ്റാണ്ടിലേക്ക് നടന്നടുത്ത കേരളത്തിലെ മലയാളിയുടെ ആവശ്യം, അവന്റെ വരും തലമുറക്ക് കുതിക്കുന്ന ആഗോള തൊഴിൽ മാർക്കറ്റിൽ പകിട്ടാർന്ന സ്ഥാനമായിരുന്നു. >>

5 weeks, comments


Essay

സുരക്ഷിതമായ കേരളം

മുരളി തുമ്മാരുകുടി

ഒരു വര്‍ഷം എണ്ണായിരത്തിലധികം ആളുകള്‍ ആണ് കേരളത്തില്‍ അപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ പകുതിയും റോഡപകടങ്ങളില്‍ ആണ്. ആയിരത്തി അഞ്ഞൂറോളം പേര്‍ മുങ്ങി മരിക്കുന്നു, അഞ്ഞൂറിലേറെ പേര്‍ കെട്ടിടം പണിക്കിടയില്‍ മരിക്കുന്നു, മുന്നൂറോളം പേര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നു. >>

6 weeks, comments


Essay

രാജാവിന്റെ മകനും ഇന്ത്യൻ ഭരണഘടനയും!

വി. ജെ. ജിതിൻ

‘പാരമ്പര്യത്തിന്റെ പകിട്ടിൽ മൈസൂർ രാജാവ് വിവാഹിതനായി’ എന്ന തലക്കെട്ടിൽ മലയാളത്തിലെയൊരു മുതിർന്ന പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ജൂൺ ഇരുപത്തിയേഴാം തീയതി വന്ന വാർത്തയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത് എന്ന് ആദ്യമേ പറഞ്ഞുവയ്ക്കട്ടെ. >>

7 weeks, comments


Essay

“മങ്കട” ഉയർത്തുന്ന ചില “സദാചാര”ചിന്തകൾ

അശ്വതി റിബേക്ക അശോക്

മങ്കടയിൽ രണ്ടു ദിവസം മുൻപുണ്ടായ കൊലപാതകം നടത്തിയവരെ വിശേഷിപ്പിക്കാൻ “സദാചാര പോലീസുകാർ” എന്ന വാക്കാണ് പൊതുവെ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും കണ്ടു വരുന്നത്. “പോലീസ്” എന്നത് പോസിറ്റീവായി ഉപയോഗിക്കണ്ട ഒരു പദമാണെന്നാണ് എന്റെ പക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് പോലീസിന്റെ കടമയും കർത്തവ്യവും. >>

8 weeks, comments


Essay

മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 7

പുത്തലത്ത്‌ ദിനേശന്‍

ഉൽപാദനശക്തികളുടെ വളര്‍ച്ചയുടെ ഭാഗമായി ഉൽപാദന ബന്ധങ്ങൾക്ക്‌ മാറ്റമുണ്ടാകുന്നു എന്ന കാര്യം നാം നേരത്തെ മനസിലാക്കിയല്ലോ. ഉൽപാദനത്തിന്‌ വേണ്ടിവിവിധ വര്‍ഗങ്ങൾ തമ്മിലുണ്ടാക്കുന്ന ബന്ധങ്ങളാണല്ലോ ഉൽപാദന ബന്ധങ്ങൾ. ഉൽപാദനത്തിനായി ആരെല്ലാം തമ്മിലാണ്‌ ബന്ധങ്ങൾ ഉണ്ടാക്കുന്നത്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഉൽപാദനബന്ധങ്ങളുടെ അഥവാ സാമൂഹ്യവ്യവസ്ഥയുടെ പേരുകൾ നിര്‍ണ്ണയിക്കപ്പെടുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ആറുതരം ഉൽപാദനബന്ധങ്ങളാണ്‌ ചരിത്രത്തിൽ ഉണ്ടാവുക എന്ന്‌ മാര്‍ക്‌സിസം വിലയിരുത്തുന്നു. >>

8 weeks, comments


Essay

ചില ഹോമിയോ ആരോപണങ്ങളും മറുപടികളും

വൈശാഖൻ തമ്പി

ഹോമിയോപ്പതിക്കെതിരെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് (ലിങ്ക്) ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഹോമിയോപ്പാത്തുകൾക്കെതിരേ കമന്റ് ഡിബേറ്റിന് പോകുന്നത്, ലോജിക്കൽ ഫാലസികളെക്കുറിച്ച് വല്ല പ്രോജക്റ്റും ചെയ്യാനാണെങ്കിൽ മാത്രമേ പാടുള്ളു എന്ന് പണ്ടേ പഠിച്ചതായതിനാലാണ് അവിടെ അപ്പപ്പോൾ മറുപടിയ്ക്ക് മുതിരാത്തത്. >>

9 weeks, comments


Essay

"ഗോ ഗ്രീൻ" കൊണ്ടുണങ്ങാത്ത പരിസ്ഥിതി മുറിവുകൾ

ശ്രീജിത്ത് ശിവരാമന്‍

കക്ഷി രാഷ്ട്രീയ-പ്രത്യയശാസ്ത്ര ഭേദമന്യേ എല്ലാ മലയാളികളും ഇത്തവണയും പരിസ്ഥിതി ദിനം ആചരിച്ചു. നാടാകെ ലക്ഷക്കണക്കിന്‌ മരത്തൈകൾ നട്ടു. അതിൽ കുറേയെണ്ണം അതിജീവിക്കും, വരും തലമുറക്കാശ്വാസമാകും, സംശയമില്ല. പക്ഷെ പരിസ്ഥിതി പ്രശ്നമെന്നത് പ്രത്യയശാസ്ത്ര നിലപാടുകൾക്കപ്പുറം എല്ലാവർക്കും യോജിക്കാവുന്ന ഒന്നാണോ? >>

9 weeks, comments


വായനാമുറി

Pragoti: The 'New' Opium of the Masses
In the days of 24x7 media, it is not merely the match day or hour but the entire tournament is lived moment by moment 24x7. All the major issues of the country, rise in oil prices, corruption, scams etc are pushed to the background when the IPL is on. What better way to serve the government!

People's Democracy: Venezuela Unveils Revolutionary Labour Law
R Arun Kumar writes about the new labour law that Hugo Chavez, president of Bolivarian Republic of Venezuela, signed on International Labour Day. The new law defines work as a social process, guarantees minimum wages, right to organise, strike and ensures equality in work place is seen as the most important piece of legislation since the Bolivarian constitution of 1999.

The Hindu: India's god laws fail the test of reason
In 864 CE, the great physician, Abu Bakr Muhammad Ibn Zakaria al-Razi, wrote: “The miracles of the prophets are imposters or belong to the domain of pious legend. The teachings of religions are contrary to the one truth: the proof of this is that they contradict one another. It is tradition and lazy custom that have led men to trust their religious leaders. Religions are the sole cause of the wars which ravage humanity; they are hostile to philosophical speculation and to scientific research. The alleged holy scriptures are books without values”. Praveen Swami writes.