Note

റിയോ ഒളിമ്പിക്സ് ഇന്ത്യയെ പഠിപ്പിക്കുന്നത്

ഉല്ലാസ് ദാസ്

ഇന്ത്യയുടെ മാരത്തണ്‍ ഓട്ടക്കാരി ഒ.പി ജെയ്ഷ ട്രാക്കിൽ തളർന്ന് കിടക്കുന്ന അത്യന്തം ദയനീയമായ കാഴ്ച കണ്ടുകൊണ്ടാണ് ഒളിമ്പിക്സിന് കൊടിയിറങ്ങുന്നത്. കായികതാരങ്ങൾ എക്കണോമി ക്ലാസ്സിലും ഒഫീഷ്യലുകൾ ബിസിനസ്സ് ക്ലാസ്സിലുമായി 36 മണിക്കൂർ യാത്രചെയ്ത വാർത്ത പങ്കു വെച്ചത് ദ്യുതി ചന്ദ് എന്ന ഇന്ത്യൻ സ്പ്രിന്ററും. എല്ലായിടത്തും തള്ളിക്കയറി സെല്ഫി എടുക്കാൻ ശ്രമിച്ച മന്ത്രിയെപ്പറ്റിയും, റേഡിയോളജിസ്റ്റ് പ്രച്ഛന്ന വേഷം കെട്ടി ഫിസിഷ്യനായതിനെക്കുറിച്ചും നർസിംഗ് യാദവിനെ പുറത്താക്കിയതിനെപ്പറ്റിയും റിയോയിൽ നിന്ന് കേട്ടു. അതിനിടയിൽ രജത രേഖയായി ഒരു കർമ്മാക്കറും സാക്ഷിയും സിന്ധുവും. >>

15 hours, comments


Note

ഉടഞ്ഞ മനുഷ്യരുടെ സ്വാതന്ത്ര്യസമരങ്ങൾ

റിബിൻ ഷഹാന കരിം

അംബേദ്കറുടെ വാക്കുകൾ കാലങ്ങൾ ആയി പീഡനം ഏറ്റു വാങ്ങുന്ന ഒരു ജനത ശിരസ്സാവഹിക്കുന്ന കാഴ്ച ഏറെ കളങ്കിതം ആയ ഇന്ത്യൻ ജനാധിപത്യത്തിന് പുതു ജീവൻ നൽകും എന്നുറപ്പ്. ദലിത്-ബഹുജന്‍ മുന്‍കൈയിലുള്ള സാമൂഹിക, ആത്മീയ, രാഷ്ട്രീയ വിപ്ളവം എന്ന കാഞ്ച ഐലയ്യയുടെ പ്രവചനവും അനീതിക്കെതിരെ സമരം ചെയ്യാനും സംഘടിക്കാനും ഉള്ള അംബേദ്കറുടെ ആഹ്വാനവും ഒരേ സമയം പ്രാവർത്തികം ആകുന്നത് ഗുജറാത്തിൽ നിന്ന് തന്നെ ആകുന്നത് കാലത്തിന്റെ കാവ്യനീതി ആകാം! >>

2 weeks, comments


Note

To Whomsoever it May Concern… (Including Potential Advisors to the Communist Chief Minister of Kerala)

Vinod Narayanan

To hear my fellow legislators on the other side tell it, nothing is more important in this country than the rights of estate and plantation owners. Apparently, if estates and plantations are safe, then the state is safe. The extreme excitement which some of my fellow legislators have displayed for the owners of estates and the idea of an estate or plantation, though not infectious, is certainly thought provoking. >>

4 weeks, comments


Note

മരണം ജീവിതത്തോടു ചെയ്യുന്നത്‌

ഹരി കൃഷ്ണൻ

സഖാവ് ഹരികൃഷ്ണൻ സ്വയം പരാജിതൻ എന്നു വിളിച്ചു. എങ്കിലും ജീവിതത്തിനും മരണത്തിനും പരാജയപ്പെടുത്താൻ കഴിയാത്ത മനുഷ്യൻ എന്നു കാലത്തിനു മുന്നിൽ കുറിച്ചിട്ടാണ് ഇയാൾ പോകുന്നത്. ബോധി കോമൺസ് തലകുനിക്കുന്നു ഈ അപരാജിതനു മുന്നിൽ. അഭിവാദ്യങ്ങൾ സഖാവേ! ചാള്‍സ്‌ ബുകോവ്‌സ്കിയുടെ കുമ്പസാരം എന്ന കവിത ആസന്നമരണനായ ഒരാളുടെ തീവ്രത നിറഞ്ഞ തിരിച്ചറിവിനെക്കുറിച്ചാണ്‌. 'ഒന്നുമില്ലായ്മ മാത്രം ശേഷിപ്പായി കിട്ടിയ' തന്റെ ഭാര്യയെക്കുറിച്ചാണ്‌ അയാള്‍ വ്യസനിക്കുന്നത്‌; സ്വന്തം മരണത്തെക്കുറിച്ചല്ല. ഒരുമിച്ചുള്ള ജീവിതത്തിലെ നിസ്സാരസംഗതികള്‍ പോലും സുന്ദരവും സാര്‍ത്ഥകവുമായിരുന്നുവെന്ന് ഒട്ടൊരു ആത്മനിന്ദയോടെ തിരിച്ചറിയുകയാണയാള്‍. ബുകോവ്‌സ്കി എഴുതുന്നു: എക്കാലവും ഞാന്‍ പറയാന്‍ ഭയന്ന ആ കടുത്ത വാക്കുകളും ഇപ്പോള്‍ പറയാം: "ഞാന്‍ നിന്നെ പ്രണയിക്കുന്നു." >>

8 weeks, comments


Note

The Plight of ‘Unprofitable’ Schools in Kerala

Rajesh P

‘That which liberates’ is knowledge according to Indian Philosophy. What if the educational system entitled to uphold the same philosophy abandons the seekers of knowledge halfway through their primary education? An interesting remark is that, though Indian philosophy does not endorse monetary benefit as a parameter of basic education, factual accounts show that education has always been the privilege of affluent people. Even after implementing the Right to Education Act, the country still struggles to meet the demands of primary education. This is reflected in the recent developments in Kerala’s educational sector, where shutting down of unprofitable schools have become quite common. >>

10 weeks, comments


Note

വിധി എഴുതാം ഭാവി കേരളത്തിനായ്!

Ramees Rajai

അഞ്ചു വർഷത്തെ അഴിമതി ഭരണത്തിൽ നിന്നും മോചനം എന്നതിലുപരി ഭാവി കേരളത്തെ നിശ്ചയിക്കുന്ന വിധി എഴുത്താണ് മെയ് 16 നു നടക്കാൻ പോകുന്നത്. നവോത്ഥാന മുന്നേറ്റങ്ങളുടെയും ഇടതുപക്ഷ സോഷ്യലിസ്റ്റ്‌ ചിന്തകളുടെയും തണലിൽ കെട്ടിപ്പടുത്ത മതനിരപേക്ഷ സാമൂഹിക കാഴ്ച്ചപ്പാടുകൾ തകരാതെയിരിക്കുവാനുള്ള വിധി നിർണയിക്കുകയെന്ന ചരിത്രനിയോഗം കൂടിയാണിത്. ഗുജറാത്ത് കത്തിയപ്പൊഴും കന്ധമാലിലും മുസഫര്‍ നഗറിലും രക്തം വീണപ്പോഴും നാം പരസ്പരം വെട്ടാതെയിരുന്നത്‌ നമ്മളുയര്‍ത്തി പിടിച്ച മൂല്യങ്ങളുടെ ബലത്തിലാണ്. നമ്മളാരും ജാതിയും മതവും നോക്കി കൂട്ടുകൂടിയവരല്ല. ഉത്സവവും പള്ളിപെരുന്നാളും ചന്ദനകുടവും നമ്മൾ ഒന്നിച്ചാണ് ആഘോഷിച്ചത്. ഓണവും വിഷുവും ബലിപെരുന്നാളും ഒന്നിച്ചാണുണ്ടത്. മുഖ്യധാര ഇടതുപക്ഷ പാര്‍ട്ടികള്‍ക്കപ്പുറം വളർന്ന ഇടതുപക്ഷ ബോധത്തിന്റെ സ്വാധീനതിലാണ് നാം ജീവിച്ചത്. നമ്മുടെ സാംസ്കാരിക സാമൂഹിക മണ്ഡലം വളർന്നത്. ആ നന്മകള്‍ ഇല്ലാതെയാവുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ മാറാതെ ഇരിക്കുവാനുള്ള മുൻകരുതൽ എടുക്കുകയെന്ന മഹത്തായ ചുമതല കൂടി ഈ ജനവിധി നമ്മളിൽ അര്‍പ്പിക്കുന്നു. >>

15 weeks, comments


Note

ദേശീയതയെക്കുറിച്ച്‌ പറയാന്‍ ഇവര്‍ക്ക്‌ എന്ത്‌ അവകാശം?

പുത്തലത്ത്‌ ദിനേശന്‍

ഇന്നലെ ടെലിവിഷന്‍ തുറന്നപ്പോള്‍ കോഴിക്കോട്ട്‌ ബാബ രാംദേവിന്റെ പ്രകടനങ്ങള്‍ നടക്കുകയായിരുന്നു. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ്‌ വീശുമെന്ന്‌ കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡിയുടെ പ്രഖ്യാപനവും ആ പരിപാടിയില്‍ നടന്നതായും വാര്‍ത്ത കണ്ടു. എന്ത്‌ മാറ്റമാണ്‌ സംഘപരിവാറിന്റെ ഈ വക്താവ്‌ കേരളത്തില്‍ ഉണ്ടാക്കുമെന്ന്‌ ഉദ്ദേശിക്കുന്നത്‌? അത്‌ മനസിലാവണമെങ്കില്‍ ഇവര്‍ക്ക്‌ സ്വാധീനമുള്ള മേഖലയില്‍ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ നോക്കിയാല്‍ മതിയല്ലോ. >>

17 weeks, comments


Note

ക്യൂബൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ!

Fidel Castro

ക്യൂബൻ കമ്മ്യൂണിസ്റ്റുകാരുടെ ചിന്തകൾ, തീക്ഷണതയോടെ, അന്തസ്സോടെ അദ്ധ്വാനിച്ചാൽ മനുഷ്യന് വേണ്ട ഭൗതികവും സാംസ്കാരികവുമായ സമ്പത്ത് ഉദ്പാദിപ്പിക്കുവാൻ കഴിയുമെന്ന ആശയം, നാം ഉയർത്തിപ്പിടിക്കണം. ലാറ്റിൻ അമേരിക്കയിലെ നമ്മുടെ സഹോദരങ്ങൾക്കും ലോകം മുഴുവനും നാം, ക്യൂബൻ ജനത, അതിജീവിക്കുമെന്ന് മനസ്സിലാക്കിക്കൊടുക്കണം. >>

18 weeks, comments


Note

ഫാക്ടറികൾ ആകുന്ന യൂണിവേഴ്സിറ്റികൾ, തുടരേണ്ട പോരാട്ടങ്ങൾ

യോഗേന്ദ്ര യാദവ്

എന്റെ കൂടെ ഹൈദരാബാദില്‍ നിന്നും ഛായാ രത്തന്‍ജി, മറ്റു സുഹൃത്തുക്കള്‍, ബംഗാളില്‍ നിന്നും അവിക് സാഹ, ഒഡീഷയില്‍ നിന്നും ലിംഗ രാജു തുടങ്ങിയവരുണ്ട്. നിങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഛായാ രത്തന്‍ജി പറഞ്ഞ പോലെ അടഞ്ഞു കിടക്കുന്ന ഈ യൂണിവേഴ്സിറ്റി ഗേറ്റിനു പുറത്ത് നിന്ന് നിങ്ങളുടെ മുന്നേറ്റത്തെ അഭിസംബോധന ചെയ്യുകയെന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള യോഗങ്ങള്‍ക്ക് ഒരു പേരുണ്ട്. ‘ഗേറ്റ് യോഗങ്ങള്‍’ എന്നാണ് അവയെ വിളിക്കുന്നത്. ഫാക്ടറിക്ക് പുറത്ത് വച്ച് നടത്താറുള്ള യോഗങ്ങള്‍. യൂണിവേഴ്സിറ്റികള്‍ക്ക് പുറത്ത് ഗേറ്റ് യോഗങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ അവര്‍ യൂണിവേഴ്സിറ്റികളെ ഫാക്ടറികളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. >>

20 weeks, comments


Note

മണ്ഡല പരിചയം: ഉദുമ, കാഞ്ഞങ്ങാട്

രാവണൻ കണ്ണൂർ

കാസർഗോഡ് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പവലോകനം. ഇക്കുറി, ഉദുമയിൽ നിലവിലെ എം.എൽ.എ ആയ കെ. കുഞ്ഞിരാമനെ തന്നെ നിലനിർത്താൻ ആയിരിക്കും സി.പി.ഐ.എം ശ്രമം. പൊതുവെ, കാഞ്ഞങ്ങാടിനെ ഇടതു അനുകൂലമണ്ഡലമായി കണക്കാക്കാം. >>

22 weeks, comments


Note

സ്വാതന്ത്ര്യത്തിന്റെ 69 വർഷങ്ങൾ

മിനേഷ് രാമനുണ്ണി

മനുഷ്യർ നിർഭയമായി ശിരസ്സുയർത്തിപ്പിടിച്ചു മതിൽക്കെട്ടുകൾ ഭേദിച്ച് സ്വതന്ത്രമായി അറിവ് നേടുന്ന ഒരു ലോകത്തെക്കുറിച്ചു നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുൻപ് ടാഗോർ എഴുതിയിട്ടുണ്ട് . സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരികല്‍പ്പനകളിൽ അതിമനോഹരമായ ഒരു ആശയമായിരുന്നു അത്. സ്വാതന്ത്ര്യത്തെക്കുറിച്ചു ഇന്ത്യക്കാരൻ കണ്ട സ്വപ്നങ്ങളെ ഇത്രയും മനോഹരമായി നെയ്തെടുക്കാൻ മറ്റാർക്ക് കഴിയും? >>

1 week, comments


Note

പോണ്ടിച്ചേരിയിൽ സമരങ്ങൾ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്..

ഷാരോൺ പ്രദീപ്

"നിങ്ങളിൽ എത്ര പേർ മാഗസിൻ വായിച്ചിട്ടുണ്ട്? മാഗസിൻ നിരോധിക്കണം എന്ന് പറയുന്ന എത്ര എ.ബി.വി.പി പ്രവർത്തകർ മാഗസിന്റെ മുഖചിത്രത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ട്?” ഇന്നലെ നടന്ന സ്റ്റുഡന്റ് പ്രൊട്ടസ്റ്റിനിടയിൽ സംസാരിച്ച, മാഗസിന്റെ കവർ ഡിസൈനർ കൂടിയായ മുഹമ്മദ് സുഹ്‌റാബി ചോദിച്ചതാണിത്. സത്യത്തിൽ പോണ്ടിച്ചേരി യൂണിവേസിറ്റി സ്റ്റുഡന്റ് കൗൺസിൽ നിർമ്മിച്ച മാഗസിൻ ക്യാംപസിൽ ഔദ്യോഗികമായി വിതരണം പോലും ചെയ്തിട്ടില്ല. വിതരണം ചെയ്യപ്പെട്ടത് മാഗസിൻ കമ്മിറ്റി അംഗങ്ങൾ സൂക്ഷിച്ചിരുന്ന ചുരുക്കം ചില പേഴ്സണൽ കോപ്പികൾ മാത്രമാണ്. ടിയർ ഗ്യാസ് ഗ്രനേഡുകളിൽ പൂക്കൾ നിറച്ചു, അത് കൊണ്ട് പൂന്തോട്ടം ഉണ്ടാക്കിയ ഹിജാബ് ധരിച്ച പാലസ്തീൻ വനിതയാണ് വൈഡർസ്റ്റാന്റിന്റെ മുഖചിത്രം. >>

2 weeks, comments


Note

ജൈവകൃഷിയും പാരിസ്ഥിതിക വിടവും

പ്രതീഷ് പ്രകാശ്

അംഗാരകം (Carbon - C) ഒഴിച്ചു നിർത്തിയാൽ സസ്യങ്ങൾ മണ്ണിൽ നിന്നാണ് അതിനു വേണ്ടുന്ന പോഷകങ്ങൾ വലിച്ചെടുക്കുന്നത്. ഭാവഹം (Nitrogen - N), പാക്യജനകം (Phosphorous - P) ക്ഷാരം (പൊട്ടാസ്യം - K) എന്നീ മൂലകങ്ങളാണ് സസ്യങ്ങളുടെ വളർച്ചയ്ക്കും മറ്റ് ജൈവപ്രക്രിയകൾക്കും അത്യന്താപേക്ഷിതമായ അടിസ്ഥാന മൂലകങ്ങൾ. സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബണ്‍ ഡൈഓക്സൈഡിന്റെ രൂപത്തിലാണ് കാർബണിനെ വലിച്ചെടുക്കുന്നത്. >>

7 weeks, comments


Note

On Brexit, or Why the EU Ought to Go

Subin Dennis

A quick note on Brexit from a Left perspective. Well, not just on Brexit. 1. The Economic Crisis continues to make its impact felt The worldwide economic crisis that began in 2008 and which is still continuing is the single biggest driver of social and political change in the world today. >>

9 weeks, comments


Note

സംഘികള്‍ പ്രചരിപ്പിക്കുന്ന നുണകള്‍

Bodhi Study Group

ഇടതുപക്ഷത്തിനെതിരെയും, സിപിഐ(എം)-നെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും നട്ടാല്‍ കുരുക്കാത്ത നിരവധിയനവധി നുണകളും വളച്ചൊടിച്ച അര്‍ദ്ധസത്യങ്ങളുമാണ് സംഘപരിവാര്‍ അതിന്റെ വിവിധ സംവിധാനങ്ങളിലൂടെ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ ചോദ്യങ്ങളില്‍ പലതിനും നിരവധി തവണ മറുപടി നല്‍കിയിട്ടുള്ളതാണ്. എങ്കിലും നുണ പലയാവര്‍ത്തി ഉരുവിട്ട് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം പയറ്റുന്ന സംഘപരിവാറിനെ യാഥാര്‍ത്ഥ്യങ്ങൾ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. സംഘികള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് പിന്നിലെ ചരിത്രപരമായ യാഥാര്‍ത്ഥ്യം ബോധി കോമ്മണ്‍സ് തുടരനായി പ്രസിദ്ധീകരിക്കുകയാണ്. ചോദ്യോത്തരി ഘടനയിലാണ് ഈ വിശദീകരണങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. >>

13 weeks, comments


Note

ആണായത് വല്യ മിടുക്കൊന്നുമല്ല സാര്‍

പ്രഭാ സക്കറിയാസ്

ദൈവത്തിന്റെ സ്വന്തം നാട് ഒറ്റയാഴ്ച കൊണ്ട് ചെകുത്താന്റെ സ്വന്തം നാടായി മാറി എന്ന് എത്രയോ പേര്‍ വിലപിക്കുന്നു. അല്ലല്ലോ സാര്‍, ഈ നാട് എപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അതിക്രൂര ബലാത്സംഗങ്ങള്‍ നടന്നാല്‍ മാത്രം ഉണരുന്ന ഈ പൊതുബോധനിലവിളി എത്ര അര്‍ത്ഥശൂന്യമാണെന്ന് ആലോചിക്കുക. പെണ്ണായും ആണായും ഉഭയലിംഗത്തിലുള്ളയാളായും കേരളത്തില്‍ ജനിച്ചു-ജീവിച്ചു-മരിക്കുന്ന ഓരോരുത്തരും ദിവസേനയെന്നോണം പല തരം സൂക്ഷ്മ ബലപ്രയോഗങ്ങള്‍ക്ക് വിധേയരാകുന്നു. ഇതൊക്കെ കാണുന്ന അറിയുന്ന ബഹുഭൂരിപക്ഷം ജനവും ഒന്നും കണ്ടില്ലെന്ന് നടിച്ച അവരവരുടെ വീട്ടകങ്ങളിലേയ്ക്കും അവിടെ ആറുമണിക്ക് മുന്‍പ് ചേക്കേറിയ കുടുംബത്തില്‍ പിറന്ന സ്ത്രീകളിലേയ്ക്കും തിരിച്ചുപോകുന്നു. >>

16 weeks, comments


Note

Resurgent Left Front and Bengal Elections

Debraya Mukhopadhyay

The ongoing Bidhansabha (Legislative Assembly) election of Bengal is a tough challenge for the incumbent Trinamool Congress (TMC) government and Chief Minister Mamata Banerjee. In the criminal attacks by the TMC, to stop the Left Front from working among the people, four CPI(M) leaders have lost their lives in the past two days. Despite the rampant violence unleashed by the TMC in election, the Left Front has been able to forge popular resistance through its rallies and mass-connect programmes. Now it remains to be seen how much of that confidence and enthusiasm go all the way to reflect in the ballot boxes. >>

18 weeks, comments


Note

അംബേദ്കറും കമ്മ്യൂണിസ്റ്റുകാരും

Anand Teltumbde

ഇന്ത്യ വൈരുദ്ധ്യങ്ങളുടെ നാടാണ്. പക്ഷേ ദളിത്‌-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ വൈരുദ്ധ്യങ്ങൾക്ക് സമാനമായതൊന്നും ഇന്ത്യയുടെ വിഭിന്ന ചരിത്രധാരകളിലില്ല. ഏതാണ്ട് ഒരേ സമയത്ത് പിറവിയെടുക്കപ്പെട്ട, ഒരേ പ്രശ്നത്തെ എതിർത്തോ, അനുകൂലിച്ചോ നിന്ന, ഒരേ സമയത്ത് വളരുകയോ, പിളരുകയോ ചെയ്ത അവർ ഇന്നത്തെ പ്രത്യാശ നഷ്ടപ്പെട്ട സാഹചര്യത്തിലും പരസ്പരം അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്നു. പിന്തിരിപ്പൻ ആശയഗതിക്കാരുമായും, തീർത്തും നവലിബറൽ ആയ ആൾക്കാരുമായും സമ്പർക്കത്തിലേർപ്പെടുന്ന അവരെ പക്ഷേ ഒരുമിച്ചു കാണാറില്ല. അഗാധമായ ഈ ആശയഭിന്നിപ്പിനു കാരണം ബാബാ സാഹേബ് അംബേദ്കറാണെന്നും, അദ്ദേഹത്തിന്റെ കമ്മ്യൂണിസ്ടുകാർക്കും, മാർക്സിസത്തിനും നേരെയുള്ള തുറന്ന വിമർശനങ്ങളുമാണെന്ന നിരീക്ഷണം, പക്ഷേ തീർത്തും തെറ്റാണ്. കുറഞ്ഞ പക്ഷം വളരെ ലളിതവത്കരിക്കപ്പെട്ടതാണ്. >>

19 weeks, comments


Note

ഹൈദരാബാദിൽ നിന്നും വീശിയടിക്കുന്ന ജാതിയെന്ന കൊടുങ്കാറ്റ്

Da Ly

ഇന്ത്യയെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ ഭൂതം ജാതീയതയാണെന്ന് ഇനിയുമുറക്കെ പ്രഖാപിക്കുകയാണ് ഹൈദരാബാദിൽ ഇപ്പോൾ നടക്കുന്ന വിദ്യാർത്ഥിനായാട്ട്. ബ്രാഹ്മണിസത്തിന്റെ വേരറുക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ അത് ജാതിയാണെന്ന് മറ്റാർക്കുമറിയില്ലെങ്കിലും അത് നട്ട് നനച്ച് വളർത്തിയുണ്ടാക്കിയ ഹിന്ദുത്വ ശക്തികൾക്ക് നന്നായി അറിയാം; ഇന്നതിനെ വെള്ളമൊഴിച്ച് വളർത്തുന്ന പ്രൊഫാഷിസ്റ്റ് സംഘപരിവാർ ശക്തികൾക്ക് അതിലും നന്നായി അറിയാം. അല്ലെങ്കിൽ ഹൈദരാബാദ് സർവ്വകലാശാലയിലെ നിരായുധരായ വിദ്യാർത്ഥികൾ എന്ത് ചെയ്തിട്ടാണു സ്റ്റേറ്റ് മെഷീനറി ഒരു വൻസന്നാഹത്തോടെ അതിന്റെ എല്ലാ മർദ്ദനോപാധികളുമുപയോഗിച്ച് ആ കുട്ടികളേയും അവരെ പിന്തുണയ്ക്കുന്ന അദ്ധ്യാപകരേയും പിടിച്ച് കൊണ്ട് പോകുന്നത്! എതിർക്കുന്നവർക്ക് വെള്ളവും ഭക്ഷണവും അടക്കം ജീവൻ നിലനിർത്താനത്യാവശ്യമായ അടിസ്ഥാന കാര്യങ്ങൾ നിഷേധിക്കുന്നത്! >>

22 weeks, comments


Note

മണ്ഡല പരിചയം: മഞ്ചേശ്വരം, കാസർഗോഡ്

രാവണൻ കണ്ണൂർ

മഞ്ചേശ്വരം കാസർഗോഡ് താലൂക്കിൽ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാ മണ്ഡലം. ബി ജെ പിക്ക് കാര്യമായ വളകൂറുള്ള മണ്ഡലമാണിത്. >>

22 weeks, comments