Essay

പടിവാതിക്കൽ: പ്രണയത്തിന്റെയും മരണത്തിന്റെയും അദൃശ്യ ബാന്ധവം

ലിദിത്ത് എൻ. എം

ഏറ്റവും പ്രിയപ്പെട്ട പുസ്‌തകം ഏതെന്ന തിരഞ്ഞെടുപ്പ്‌ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നായിരിക്കണം. എന്തെന്നാൽ എറ്റവും പ്രിയപ്പെട്ട പുസ്‌തകത്തെയാണ്‌ നാം തിരഞ്ഞെടുക്കുന്നത്, ദര്‍ശനത്തെയല്ല. എറ്റവും പ്രിയപ്പെട്ട ദര്‍ശനം ഏതെന്ന തിരഞ്ഞെടുപ്പും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്ന്‌ തന്നെ ആയിരിക്കണം. എന്തെന്നാൽ ഏറ്റവും പ്രിയപ്പെട്ട ദര്‍ശനത്തെയാണ്‌ നാം തിരഞ്ഞെടുക്കുന്നത്‌, മുന്‍ നിശ്ചയങ്ങളൊന്നുമേശാതെ വന്നലയ്‌ക്കുന്ന ജീവിതാവസ്ഥകളെയല്ല. സങ്കീര്‍ണ്ണമായ ഈ ലാളിത്യം നമ്മെയെല്ലാം ഭരിക്കുന്നു. >>

6 weeks, comments


Essay

പുസ്തകം കത്തിച്ച് പ്രബുദ്ധരാകൂ എന്ന് ഉദ്ബോധിപ്പിക്കുന്നവരുടെ അസ്സൽ സ്വത്വം

വിശാഖ് ശങ്കർ

നായന്മാർ എഴുതിയത് നായന്മാരെയും മറ്റുള്ളവരെയും കൊണ്ട് വായിപ്പിക്കാൻ വേണ്ടിയാണ് വായനശാലാസംസ്കാരം കേരളത്തിൽ നിലനിന്നിരുന്നത് തന്നെ എന്ന അർത്ഥശങ്കയ്ക്ക് ഇടമേ ഇല്ലാത്ത പൊതുപ്രസ്താവം എടുക്കുക. പക്ഷേ ചോദ്യം ഈ നായന്മാർ എല്ലാവരും തങ്ങളുടെ തൂലിക ചലിപ്പിച്ചത് ഹിന്ദുത്വഹെഗമണിയുടെ മനുവാദയുക്തികൾക്ക് വക്കീൽ പണി എടുക്കുവാനായിരുന്നുവോ എന്നതാണ്. മേൽപറഞ്ഞ സാഹിത്യകാരന്മാരുടെ രചനകൾ ഒക്കെ ഇന്നും ലഭ്യമാണ്. അൻപതുകളുടെ സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് വിശകലനം ചെയ്തുകൊണ്ട് ഇവരുടെ എഴുത്തിനെ ഒട്ടാകെ വർണ്ണവ്യവസ്ഥാസാധൂകരണത്തിന്റെ സാഹിത്യാഖ്യാനങ്ങളായി മുദ്രകുത്തുന്നത് വസ്തുതാപരമായിരിക്കുമോ? അല്പം കൂടി വ്യക്തമാക്കിയാൽ നായന്മാരുടെ ജാതീയ അധീശത്വം നിലനിർത്തുവാനുള്ള പ്രച്ഛന്ന പ്രചാരവേല ആയിരുന്നുവോ അൻപതുകളിൽ ഉണ്ടായ സാഹിത്യം മുഴുവൻ? പ്രതിനിധാനത്തിന്റെ കേവലയുക്തികൾ മാത്രം ഉപയോഗിച്ച് കല പോലെ സങ്കീർണ്ണമായ ഒരു ആവിഷ്കാര മാദ്ധ്യമത്തെ വിശകലനം ചെയ്യാൻ പറ്റില്ല എന്നിരിക്കെയാണ് അതിന്റെ ചരിത്രത്തെ തന്നെ ഒരു വാചകത്തിന്റെ ചതുരവടിവിൽ തട്ടിക്കയറ്റുവാനുള്ള ശ്രമം! >>

29 weeks, comments


Essay

അതിജീവനത്തിന്റെ അകം പൊരുളുകൾ

സോഫിയ ബി. ജെയിൻസ്

2016 മാർച്ച് 19ന്റെ ചന്ദ്രികയിൽ (ലക്കം 23) വന്ന ഇ. സന്തോഷ് കുമാറിന്റെ അതിജീവനം എന്ന നോവലെറ്റ് എഴുത്തുകാരുടെ അന്തഃസംഘർഷങ്ങളെ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്. ചാൾസ് ഡാർവ്വിന്റെ സുപ്രസിദ്ധ സിദ്ധാന്തത്തെ- Survival of the fittest- ഓർമിപ്പിക്കുന്ന തലക്കെട്ട് തിരഞ്ഞെടുത്തു കൊണ്ട് കഥാകാരൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നതും മറ്റൊന്നല്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലത്തിലും എന്ന പോലെ സാഹിത്യത്തിലും അനുയോജ്യമായവയുടെ അതിജീവനത്തിന് അനുയോജ്യരല്ലാത്തവർ വളമാകുകയോ അല്ലെങ്കിൽ വളമാക്കപ്പെടുകയോ ചെയ്യുന്നത് തുടരുകയാണ് എന്നുതന്നെ. >>

32 weeks, comments


Note

ഒരു ഭയങ്കര കാമുകൻ പുറംചട്ടയിൽ എത്തിയതെങ്ങനെ?

വീണ വിമല മണി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഉണ്ണി ആറിന്റെ “ഒരു ഭയങ്കര കാമുകൻ” എഴുത്തിന്റെ ഭാഷയെയും, അതിന്റെ ആസ്വാദന രീതികളെയും കുറിച്ച് നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കഥയിൽ വിഷയമെന്ന് പറയാവുന്നത് സ്വന്തം കലയോട് കലാകാരന്റെ ബന്ധവും, കലയിലൂടെ മതവും മറ്റു വൻ നറേറ്റീവുകളെയും ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതുമാണ് എങ്കിലും അതിനുപയോഗിക്കുന്ന ഭാഷ, , മീഡിയം, വീണ്ടും മേല്പ്പറഞ്ഞ ആധിപത്യമായ ആഖ്യാനങ്ങളെ വളരെ ശക്തമായി പുനരുത്പാതിപ്പിക്കുന്നതാണ് . മതം, കല എന്നിവയെ പൂർണ്ണമായി വിശകലനം ചെയ്യണമെങ്കിൽ പുരുഷാധിപത്യ ഭാഷയിൽ ഉടക്കിക്കിടന്നു ചെയ്യുവാൻ സാധ്യമല്ല. മതത്തിന്റെയും, പ്രതിനിദാനത്തിന്റെയും, ജെണ്ടർ-ന്റെയും രാഷ്ട്രീയം സങ്കീർണമായി കൂടിക്കലർന്നു നിലനില്ക്കുകയാണ്. ഒന്നിനെ ഒഴിവാക്കിയുള്ള മറ്റുള്ളവയുടെ പൊളിച്ചെഴുത്ത് പുരോഗമനസാഹിത്യത്തിനു യോചിച്ചതല്ല എന്നാണ് ഞാൻ ഇവിടെ പറയാൻ ശ്രമിക്കുന്നത്. >>

1 year, comments


Poem

ആത്മഹത്യ

എ. വി

സ്വീകരണമുറിയിൽ ഫാൻ അഴിച്ചു മാറ്റിയ കൊളുത്തിൽ അഴുക്ക് പോകാതെ അലക്കിയ വിഴുപ്പ് പോലെ ഞാൻ എന്നെ തൂക്കി ഇട്ടിട്ടുണ്ട്. >>

1 year, comments


Note

There is never a free lunch

കാല്‍വിന്‍

ഓണ്ലൈന്‍ സ്റ്റോറുകള്‍ മുതല്‍ കുത്തകകളുടെ കാപ്പിക്കടക്കാര്‍ വരെ മൊബൈലിലെ ആപ്പ് ഇന്സ്റ്റാള്‍ ചെയ്താല്‍ നിരവധി ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വന്തം മൊബൈലില്‍ ഇന്സ്റ്റാള്‍ ചെയ്ത ഒരു ആപ്പുണ്ടെങ്കില്‍ ഉപഭോക്താവ് കൂടുതലായി ആ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ഏതെങ്കിലും പഠനങ്ങള്‍ കണ്ടെത്തിയിരിക്കണം. >>

2 years, comments


Fiction

Kadambari

Anupa Kumar

If someone at the City Art Museum had ever casually observed a woman who frequently visited the wing that hosted the Ravi Varma art collection, they would not have made much of it except she was probably a dedicated art lover, a Varma fanatic even, and would have rarely guessed that the conclusion they deemed best plausible had little truth to it; but if the same someone had decided to make a keen >>

3 years, comments


Remembrance

പാബ്ലൊ നെരൂദ - ഹാജര്‍!

Narodin

വിയര്‍പ്പും പുകയും കൊണ്ട് അര്‍ത്ഥഗര്‍ഭമായ കവിതയായിരുന്നു, പാബ്ലൊ നെരൂദയ്ക്ക് ജനകീയ കവിത. ആമ്പലിന്റെയും മൂത്രത്തിന്റെയും ഗന്ധം ഒരു പോലുള്ള കവിത,നിയമപരവും നിയമവിരുദ്ധവും ആയ മനുഷ്യന്റെ എല്ലാ തരം കര്‍മ്മങ്ങളാലും അലങ്കരിക്കപ്പെട്ട കവിത. ഈ കാഴ്ചപ്പാട്് നെരൂദയെ സാധാരണക്കാരന് പ്രിയങ്കരനാക്കി, അധികാര വര്‍ഗ്ഗത്തിന് വെറുക്കപ്പെട്ടവനും. ഇന്നു സെപ്തംബർ 23. ചിലെയൻ ജനതയുടെ പ്രിയപ്പെട്ട കവിയുടെ 39-ആം ചരമ വാർഷികം. >>

4 years, comments


Poem

അമ്മയോട്

കമല

ഒരു സ്വത്വപ്രഖ്യാപന കവിത. >>

4 years, 1 comments


Note

Kerala People's Arts Club - Songs of Resistance I

നറോദിന്‍

കെ.പി.ഏ.സി നാടകങ്ങളുടെ ഒരു അവിഭാജ്യ ഘടകം അവയിലെ ഗാനങ്ങള്‍ ആയിരുന്നു. സാധാരണക്കാരന്റെ വികാരവിചാരങ്ങളെ ഉള്‍കൊണ്ട ആ ഗാനങ്ങള്‍ ദൈവങ്ങളും നാടുവാഴികളും വിഹരിച്ച മലയാളി മനസ്സിന് ഒരു പുതിയ അനുഭവം ആയി മാറി. പ്രതിരോധ ഗാനങ്ങളുടെ പ്രപഞ്ചത്തില്‍ നിന്ന് ഇതാ കെ.പി.ഏ.സി യുടെ അഞ്ച് ശുക്രനക്ഷത്രങ്ങള്‍. >>

5 years, 1 comments


Note

മരണം ജീവിതത്തോടു ചെയ്യുന്നത്‌

ഹരി കൃഷ്ണൻ

സഖാവ് ഹരികൃഷ്ണൻ സ്വയം പരാജിതൻ എന്നു വിളിച്ചു. എങ്കിലും ജീവിതത്തിനും മരണത്തിനും പരാജയപ്പെടുത്താൻ കഴിയാത്ത മനുഷ്യൻ എന്നു കാലത്തിനു മുന്നിൽ കുറിച്ചിട്ടാണ് ഇയാൾ പോകുന്നത്. ബോധി കോമൺസ് തലകുനിക്കുന്നു ഈ അപരാജിതനു മുന്നിൽ. അഭിവാദ്യങ്ങൾ സഖാവേ! ചാള്‍സ്‌ ബുകോവ്‌സ്കിയുടെ കുമ്പസാരം എന്ന കവിത ആസന്നമരണനായ ഒരാളുടെ തീവ്രത നിറഞ്ഞ തിരിച്ചറിവിനെക്കുറിച്ചാണ്‌. 'ഒന്നുമില്ലായ്മ മാത്രം ശേഷിപ്പായി കിട്ടിയ' തന്റെ ഭാര്യയെക്കുറിച്ചാണ്‌ അയാള്‍ വ്യസനിക്കുന്നത്‌; സ്വന്തം മരണത്തെക്കുറിച്ചല്ല. ഒരുമിച്ചുള്ള ജീവിതത്തിലെ നിസ്സാരസംഗതികള്‍ പോലും സുന്ദരവും സാര്‍ത്ഥകവുമായിരുന്നുവെന്ന് ഒട്ടൊരു ആത്മനിന്ദയോടെ തിരിച്ചറിയുകയാണയാള്‍. ബുകോവ്‌സ്കി എഴുതുന്നു: എക്കാലവും ഞാന്‍ പറയാന്‍ ഭയന്ന ആ കടുത്ത വാക്കുകളും ഇപ്പോള്‍ പറയാം: "ഞാന്‍ നിന്നെ പ്രണയിക്കുന്നു." >>

20 weeks, comments


Essay

തെറിയുടെ മാനിഫെസ്റ്റോ

ശ്രീഷമീം

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ മാഗസിൻ തീയിട്ടുകൊണ്ട് അക്ഷര വിരോധികളായ സംഘി കുട്ടികൾ ഒരിക്കൽ കൂടി അവർ ഇന്ന് ഇന്ത്യ മുഴുവൻ ഊട്ടി ഉറപ്പിക്കുന്ന ഫാസിസത്തോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നു. ഈ മാഗസിനിന് എതിരെ അവര്‍ ആരോപിക്കുന്നത് മൂന്നു കാര്യങ്ങളാണ്: ഇതില്‍ തെറിയുണ്ട്, അശ്ലീലമുണ്ട്, രാജ്യവിരുദ്ധത ഉണ്ട്. ഈ ആരോപണങ്ങളെ സംബന്ധിച്ചു ചില ചോദ്യങ്ങൾ ചോദിക്കട്ടെ? ചോദ്യങ്ങൾ നിങ്ങൾക്ക് അലർജി ആണെന്ന് അറിയാം. എങ്കിലും ചോദിക്കട്ടെ. ചെറ്റ, പുലയാടിമോൻ, തുടങ്ങിയ ചെറിയ തെറികൾ മുതൽ മലയാള ഭാഷയിൽ ഇതുവരെ അംഗത്വം പോലും ലഭിക്കാത്ത വലിയ പെരുത്ത തെറികൾ വരെ ഭാഷയിൽ സ്വയം ഉണ്ടായി വന്നതാണോ? നിങ്ങളുടെ അഭിപ്രായത്തില്‍ ആ തെറികൾ ഉണ്ടായി വന്നത് എങ്ങിനെയാണ്? ആ വാക്കുകൾക്കു ഒരു ചരിത്രമുണ്ടെന്നു നിങ്ങളും സമ്മതിക്കുന്നുവോ? >>

31 weeks, comments


Poem

Women Without Men 2

Abhilash Melethil

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash Melethil. The series is titled Women without Men. >>

34 weeks, comments


Note

അധ്വാനം അക്ഷരം രണ്ടിടങ്ങഴി

രാഹുൽ രാധാകൃഷ്ണൻ

അധ്വാന വർഗത്തിന്റെ നെടുവീർപ്പുകൾ കൊണ്ട് മുഖരിതമായ സാഹിത്യസൃഷ്ടികൾ കേരളത്തിൽ പ്രചാരത്തിൽ ആവാൻ തുടങ്ങിയത് പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു. 1940 കളിൽ കരുത്താർജ്ജിച്ച പ്രസ്ഥാനം സാഹിത്യത്തിന്റെ സാമൂഹിക ലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഏറെ യത്നിച്ചിരുന്നു. ഇതോടൊപ്പം കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രവും സമൂഹത്തിൽ ആഴത്തിൽ വേരോടാൻ തുടങ്ങിയപ്പോൾ സാമൂഹിക ഉന്നമനത്തിനായും സാഹിത്യത്തെ കാണാം എന്ന വീക്ഷണം സാമാന്യേന പൊതു സമൂഹത്തിൽ വ്യവസ്ഥാപിതമായി. >>

1 year, comments


Note

Loudness of an Obituary: “Writer Perumal Murugan is Dead”

Sruti M. D.

The controversy over writer Perumal Murugan’s novel Madhorubagan and the suicidal death of the writer within him have generated discussions in the literary space. Some consider that Pe. Murugan has succumbed to attacks on him and is not fighting back to regain his freedom to write, but the strategy he has employed is in silencing himself and making the deaf hear with his words, “The writer Perumal Murugan is dead.” We can only hope that the writer in Perumal Murugan rises to life again like a phoenix from the ashes; and that can happen if we extend our solidarity and support him. >>

1 year, comments


Remembrance

Hasta Siempre, Marquez!

Divya Kannan

'Gabriel Garcia Marquez dies at 87', said the newsreader solemnly and I thought it was simply not possible. How could it be? I had just met Marquez yesterday. Yesterday, when I was sixteen. A long time ago that now suddenly seems to me like yesterday. >>

2 years, comments


Remembrance

ഞങ്ങള്‍ 'പീജി'യുടെ കേള്‍വിക്കാര്‍

T K Kochunarayanan

"പാരിഷത്തികത പൂര്‍ണമായും ഉള്‍ക്കൊണ്ട ശ്രീ പി. ഗോവിന്ദപിള്ള എന്ന ഞങ്ങളുടെ പീജി യുടെ ശബ്ദം ഇനി കേള്‍ക്കില്ല എന്ന് ഉറപ്പാണെങ്കിലും 'ഞങ്ങള്‍ ഈ കേള്‍വിക്കാര്‍' അതിന്നായി കാതോര്‍ത്തിരിക്കും." കേരള ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകനായ ടി. കെ. കൊച്ചു നാരായണന്‍ എഴുതുന്ന അനുസ്മരണക്കുറിപ്പ് >>

3 years, comments


Remembrance

Gore Vidal, the chronicler of America

Adwaith Prabhakar

He was cold, rational, erudite, acerbic, brilliant and one of the most important public intellectuals of our times. He defended his character once by saying “I'm exactly as I appear. There is no warm lovable person inside. Beneath my cold exterior, once you break the ice, you find cold water." Adwaith Prabhakar remembers American literary and cultural icon, Gore Vidal. >>

4 years, comments


Note

Faiz - Between Romance and Revolution

Narodin

Poetry has always held within it the potential to bring about sweeping changes. It is perhaps for this potential that poets and poetry are feared by both the despot and the fanatic; for their worlds are built on absolute adherence to decadent dogmas and total servitude to blind beliefs. Poetry has the power to ridicule the dogma and question the belief.Luckily for them, most of the poets choose to work on a realm of pure fantasy. The sweat, toil and tears of the real world rarely find their way into the world of the poet. But then, there are other poets-the exceptions to the general rule. Poets whose works unleash the power of human imagination, poets whose works inspire revolutions, poets like Faiz Ahmed Faiz. >>

4 years, 4 comments


Remembrance

വയലാര്‍ അനുസ്മരണം - മനുഷ്യ വിമോചനത്തിന്റെ സര്‍ഗ്ഗ സംഗീതം

നറോദിന്‍

ഒക്ടോബര്‍ 27 - വയലാര്‍ ചരമ ദിനം. വയലാറിന്റെ തൂലിക അഴിച്ചു വിട്ടത് മാനവിക സര്‍ഗ്ഗശക്തിയുടെ കുതിരെയായിയുന്നു‌.ആ കുതിരയുടെ കുളമ്പടി താളം തെറ്റിച്ചത്, മര്‍ദ്ദകരുടെയും ചൂഷകരുടെയും ഹൃദയമിടിപ്പുകളെയായിരുന്നു. >>

5 years, 1 comments


വായനാമുറി

Guardian: Gabriel García Márquez obituary
Those dreams were prominent in García Márquez's speech when he was awarded the Nobel prize for literature in 1982. In it, he made a passionate appeal for European understanding of the tribulations of his own continent, concluding that "tellers of tales who, like me, are capable of believing anything, feel entitled to believe that it is not yet too late to undertake the creation of a minor utopia: a new and limitless utopia wherein no one can decide for others how they are to die, where love can really be true and happiness possible, where the lineal generations of one hundred years of solitude will have at last and forever a second chance on earth".

Guardian: Novelist Chinua Achebe dies, aged 82
Chinua Achebe, the Nigerian novelist seen by millions as the father of African literature, has died at the age of 82. A novelist, poet and essayist, Achebe was perhaps best known for his first novel Things Fall Apart, which was published in 1958. The author is also known for the influential essay An Image of Africa: Racism in Conrad's Heart of Darkness (1975), a hard-hitting critique of Conrad in which he says the author turned the African continent into "a metaphysical battlefield devoid of all recognisable humanity, into which the wandering European enters at his peril", asking: "Can nobody see the preposterous and perverse arrogance in thus reducing Africa to the role of props for the break-up of one petty European mind?"

The Paris Review: [Interview] Pablo Neruda, The Art of Poetry
I set out to make myself a part of the great human multitude. My life matured, and that is all. It was in the style of the last century for poets to be tormented melancholiacs. But there can be poets who know life, who know its problems, and who survive by crossing through the currents. And who pass through sadness to plenitude. - Neruda.

The Hindu: The richness of the Ramayana, the poverty of a University
Romila Thapar, the foremost authority on early Indian history, speaks about the decision by Academic Council of Delhi University to drop A.K. Ramanujan's celebrated essay on the Ramayana, its adverse consequences for scholarship and knowledge, and the efforts by vested interests to project one version of Hindu cultural heritage and religious tradition over all others.

ദേശാഭിമാനി: ഇപ്പോഴും ഒപ്പമുണ്ട് , വി കെ എന്‍
കേരളത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ വ്യത്യസ്ത മേഖലകളില്‍ സംഭവിച്ച കോലാഹലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , ഇപ്പോള്‍ നമുക്കിടയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് വിചാരിക്കുക സ്വാഭാവികം. "എടപെട്ടളയും ഞാന്‍" എന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഒരു അതികായന്റെ നില്പ്. അതെ, വി കെ എന്‍ ഇല്ലാത്ത ഏഴു വര്‍ഷമാവുകയാണ്.

Janayugam: എട്ട്‌ ഇതളുകളില്‍ കവിതയും ചെറുതേനും കുറുന്തോട്ടിയും
കവിതയിലും ജീവിതത്തിലും സൗന്ദര്യത്തിലധിഷ്‌ഠിതമായ ഭൗതികബോധത്തിന്റെ വലിയ ഉദാഹരണമായിരുന്നു, തിരുനല്ലൂര്‍ കരുണാകരന്‍. യുക്തിചിന്തയുടെ ലാവണ്യധാര അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു. കുരീപ്പുഴ ശ്രീകുമാര്‍ തിരുനല്ലൂരിനെ അനുസ്മരിക്കുന്നു.

നമ്മുടെ ബൂലോകം: പുസ്തകപരിചയം : വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം : പി. ഗോവിന്ദപ്പിള്ള
ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനികവിപ്ലവം - ഒരു സാംസ്കാരികചരിത്രം എന്ന ഗ്രന്ഥം മനോജ്‌ പട്ടേട്ട് പരിചയപ്പെടുത്തുന്നു.

The News: Our most loved dissident
On the birth centenary year of Faiz Ahmed Faiz, a decent tribute would be to honestly remember him the way he was. Reducing Faiz’s intellect and multifaceted personality to poetry—which no doubt constitutes the crown and glory of Urdu literature—is akin to trimming the Himalayas down to K2. Therefore, to understand Faiz, a rich legacy of prose he left is equally important to mention.

Workers' Forum: ആനന്ദ് : ആശയവും സംവാദവും
മലയാളത്തിലെ മുന്‍നിര നോവലിസ്‌റ്റുകളില്‍ ഒരാളായ ആനന്ദിന്റെ വിചാര പ്രപഞ്ചത്തിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുന്ന ലേഖന പരമ്പര.ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010-ല്‍ പ്രസിദ്ധീകരിച്ചത്. വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നും.