Essay

നാദാപുരത്ത് സംഭവിക്കുന്നത് - ഭാഗം മൂന്ന്

കെ. ടി. കുഞ്ഞിക്കണ്ണന്‍

നാദാപുരത്ത് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ഗീയ ശക്തികളും ഇടതുപക്ഷ വിരുദ്ധരും നടത്തുന്ന കായികമായ ആക്രമണങ്ങളെക്കുറിച്ചും പൊതുമണ്ഡലത്തില്‍ സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍. >>

1 day, comments


Essay

The Una dalit struggle and what it holds for the future

Vijoo Krishnan

Vijoo Krishnan, joint secretary of All India Kisan Sabha and special invitee to the Central Committee of Communist Party of India (Marxist) writes about the Dalit uprising at Una against the atrocities by the caste hindus and its future. >>

1 week, comments


Essay

ഇടത് വസന്തത്തിലും വിഷപുഷ്പങ്ങള്‍

Siddik Rabiyath

വസന്തം മനോഹരമാണ്. നിറഭേദങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്, പ്രത്യേകിച്ചും ഇടതു വസന്തം. മെയ് മാസം ഇന്ത്യയില്‍ വസന്തം അവശേഷിപ്പിച്ച് പടിയിറങ്ങുമ്പോള്‍ ഇങ്ങു മലയാള ഭൂമിയില്‍ തുലാവര്‍ഷ അകമ്പടിയോടെ പുതുജീവന്‍ വയ്ക്കുകയാണ്. എന്നാൽ കോലീബികുണ്ടില്‍ ഒരു വിഷതാമരയെ വിരിയിച്ചു എന്നതില്‍ കോലീബി വസന്തത്തിന്റെ ഭാവി ശോഭനമാകുമെന്നാണ് പുഷ്പ വിശാരദന്മാര്‍ അനുമാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് വസന്തത്തെ മണ്ഡലങ്ങള്‍ തിരിച്ച് മനസ്സിലാക്കേണ്ട ആവശ്യകത. അതിലേക്കായി ഈ ലേഖനം വിഷതാമരക്ക് ജന്മം നല്‍കിയ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങള്‍ വിശകലന വിധേയമാക്കുകയാണ്. >>

11 weeks, comments


Video

The Crisis of Hindutva

Midhun Sidharthan

Hindutva has achieved a substantial momentum in India’s polity. The impending danger of an authoritarian communal regime is looming large over the horizon. But the way ahead is not as easy as it seems, for the hindutva forces. And the very strategies which have been successful in expanding their organizational strength, culminating in the political coronation at the centre, are going to create a paradoxical hindrance in furthering their subsequent movement. >>

15 weeks, comments


Note

ഫാക്ടറികൾ ആകുന്ന യൂണിവേഴ്സിറ്റികൾ, തുടരേണ്ട പോരാട്ടങ്ങൾ

യോഗേന്ദ്ര യാദവ്

എന്റെ കൂടെ ഹൈദരാബാദില്‍ നിന്നും ഛായാ രത്തന്‍ജി, മറ്റു സുഹൃത്തുക്കള്‍, ബംഗാളില്‍ നിന്നും അവിക് സാഹ, ഒഡീഷയില്‍ നിന്നും ലിംഗ രാജു തുടങ്ങിയവരുണ്ട്. നിങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഛായാ രത്തന്‍ജി പറഞ്ഞ പോലെ അടഞ്ഞു കിടക്കുന്ന ഈ യൂണിവേഴ്സിറ്റി ഗേറ്റിനു പുറത്ത് നിന്ന് നിങ്ങളുടെ മുന്നേറ്റത്തെ അഭിസംബോധന ചെയ്യുകയെന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള യോഗങ്ങള്‍ക്ക് ഒരു പേരുണ്ട്. ‘ഗേറ്റ് യോഗങ്ങള്‍’ എന്നാണ് അവയെ വിളിക്കുന്നത്. ഫാക്ടറിക്ക് പുറത്ത് വച്ച് നടത്താറുള്ള യോഗങ്ങള്‍. യൂണിവേഴ്സിറ്റികള്‍ക്ക് പുറത്ത് ഗേറ്റ് യോഗങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ അവര്‍ യൂണിവേഴ്സിറ്റികളെ ഫാക്ടറികളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. >>

20 weeks, comments


Essay

ശ്രീശാന്ത് വിമർശകർ ഒന്നോർക്കണം: മിണ്ടാതിരുന്നാലും ജയിക്കുന്ന ഒരു പോരാട്ടത്തെ കൂടെ നിന്ന് കൂവിത്തോല്പിക്കരുത്

വിശാഖ് ശങ്കർ

ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് വരെ, അതായത് ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ കുറ്റാരോപിതനായി ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങും വരെ, നമ്മുടെ മാധ്യമലോകത്തിന്റെ പ്രിയതാരമായിരുന്നു ശ്രീശാന്ത്. കളിക്കളത്തിലെ ചില എണ്ണപ്പെട്ട പ്രകടനങ്ങൾ കൂടാതെ കളിയിലും കളിക്കുപുറത്തുമായി ഉണ്ടാക്കിയ നിരവധി വിവാദങ്ങളും കൂടിയാണ് അയാളെ മാധ്യമങ്ങളുടെ ഓമനയാക്കിയതെങ്കിൽ വിലക്കിനെ തുടർന്ന് ഏതാണ്ട് വിസ്മൃതനായ ശ്രീശാന്ത് മാധ്യമശ്രദ്ധയിലേക്ക് മടങ്ങിവരുന്നത് തികച്ചും ക്രിക്കറ്റ് ഇതരമായ മറ്റൊരു പശ്ചാത്തലത്തിലാണ്. >>

21 weeks, comments


Note

ഹൈദരാബാദിൽ നിന്നും വീശിയടിക്കുന്ന ജാതിയെന്ന കൊടുങ്കാറ്റ്

Da Ly

ഇന്ത്യയെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ ഭൂതം ജാതീയതയാണെന്ന് ഇനിയുമുറക്കെ പ്രഖാപിക്കുകയാണ് ഹൈദരാബാദിൽ ഇപ്പോൾ നടക്കുന്ന വിദ്യാർത്ഥിനായാട്ട്. ബ്രാഹ്മണിസത്തിന്റെ വേരറുക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ അത് ജാതിയാണെന്ന് മറ്റാർക്കുമറിയില്ലെങ്കിലും അത് നട്ട് നനച്ച് വളർത്തിയുണ്ടാക്കിയ ഹിന്ദുത്വ ശക്തികൾക്ക് നന്നായി അറിയാം; ഇന്നതിനെ വെള്ളമൊഴിച്ച് വളർത്തുന്ന പ്രൊഫാഷിസ്റ്റ് സംഘപരിവാർ ശക്തികൾക്ക് അതിലും നന്നായി അറിയാം. അല്ലെങ്കിൽ ഹൈദരാബാദ് സർവ്വകലാശാലയിലെ നിരായുധരായ വിദ്യാർത്ഥികൾ എന്ത് ചെയ്തിട്ടാണു സ്റ്റേറ്റ് മെഷീനറി ഒരു വൻസന്നാഹത്തോടെ അതിന്റെ എല്ലാ മർദ്ദനോപാധികളുമുപയോഗിച്ച് ആ കുട്ടികളേയും അവരെ പിന്തുണയ്ക്കുന്ന അദ്ധ്യാപകരേയും പിടിച്ച് കൊണ്ട് പോകുന്നത്! എതിർക്കുന്നവർക്ക് വെള്ളവും ഭക്ഷണവും അടക്കം ജീവൻ നിലനിർത്താനത്യാവശ്യമായ അടിസ്ഥാന കാര്യങ്ങൾ നിഷേധിക്കുന്നത്! >>

22 weeks, comments


Essay

കനയ്യയെ ആഘോഷിക്കാം, പക്ഷേ പൂരത്തിനിടയില്‍ വേല മറന്നുപോവരുത്

വിശാഖ് ശങ്കർ

കനയ്യയെ തൊട്ട മോഡിക്ക് കൈ പൊള്ളിയോ? വര്‍ത്തമാന സാഹചര്യങ്ങളില്‍ തികച്ചും ന്യായമായ ഒരു ചോദ്യമാണത്; ഒരുപക്ഷേ ഇന്ത്യ മുഴുവന്‍ ചോദിക്കുന്ന, ചര്‍ച്ച ചെയ്യുന്ന ഒരു ചോദ്യം. പക്ഷേ അതിന് ഒറ്റവാക്കില്‍ ഒരുത്തരം സാദ്ധ്യമാണോ? മിക്കവരും ഉവ്വ്, അതേ എന്നാണ് ഉത്തരം പറയുവാന്‍ സാദ്ധ്യത. അങ്ങനെ പറയുന്ന എല്ലാവരോടും ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ഞാനും ആഗ്രഹിക്കുന്നത് അത് അങ്ങനെയായിരിക്കട്ടെ എന്ന് തന്നെയാണ്. >>

24 weeks, comments


Essay

മാറ്റം, മാറ്റം മാത്രമാണ് സത്യം

കനൈയ്യ കുമാർ

ജയില്‍ മോചിതനായി ജെ.എന്‍.യു.-വില്‍ തിരികെയെത്തിയ ജവഹര്‍ലാല്‍ നെഹ്രു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2016 മാര്‍ച്ച് മൂന്നിന്, ജെ.എന്‍.യു. കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥിസമൂഹത്തെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ മലയാള പരിഭാഷ. റെജി ജോര്‍ജ്, ജോളി ജോര്‍ജ്, അഖില്‍ മാലതി രാധാകൃഷ്ണന്‍ എന്നിവരാണ് പരിഭാഷ തയ്യാറാക്കിയത്. >>

25 weeks, comments


Essay

രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയം

TK Sujith

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124A എന്ന വകുപ്പിന്റെ ചരിത്രത്തെയും അധികാരവര്‍ഗത്തിന്റെ ശത്രുക്കളെ ഒതുക്കുവാനുള്ള ഒരു രാഷ്ട്രീയ ആയുധമെന്ന നിലയ്ക്കുമുള്ള അതിന്റെ പ്രയോഗത്തെയും പറ്റി അഡ്വക്കേറ്റ് റ്റി.കെ. സുജിത്ത് എഴുതുന്നു. >>

25 weeks, comments


Essay

നാദാപുരത്ത് സംഭവിക്കുന്നത്: ഭാഗം രണ്ട്

കെ. ടി. കുഞ്ഞിക്കണ്ണന്‍

കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിന്‍റെ മലയോരങ്ങളും ഇടനാടും ഉള്‍ക്കൊള്ളുന്നതാണ് നാദാപുരം പ്രദേശം. നിരവധി ചരിത്രസംഭവങ്ങളാല്‍ അവിസ്മരണീയവും സമരോത്സുകവുമായ ഈ പ്രദേശം പഴയ കടത്തനാടിന്‍റെ ഭാഗമാണ്. വയനാടന്‍ മലനിരകളുമായി തൊട്ടുരുമ്മിക്കിടക്കുന്ന ഇവിടം ടിപ്പുവിന്‍റെ പടയോട്ടത്തിനും പഴശ്ശിയുദ്ധത്തിനും സാക്ഷ്യംവഹിച്ച മണ്ണാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെയും കര്‍ഷക സമരത്തിന്‍റെയും എണ്ണമറ്റ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെയും മണ്ണാണ്. ഒരുകാലത്ത് കാടും മലകളും നിറഞ്ഞുനിന്ന ഈ പ്രദേശം അദ്ധ്വാനശീലരായ ഹിന്ദു-മുസ്ലിം-ആദിവാസി കര്‍ഷകരുടെയും 1940-കളോടെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ ക്രിസ്ത്യാനികളും ഈഴവരുമായ കര്‍ഷകരുടെയും കഠിനാദ്ധ്വനത്തിലൂടെ സമ്പന്നമായ കാര്‍ഷിക മേഖലയായി വികസിച്ചു. >>

3 days, comments


Essay

ഹിന്ദുത്വ കാലത്തെ യൂണിഫോം സിവിൽ കോഡ്

ജയറാം ജനാർദ്ദനൻ

ബാബ്‌റി മസ്ജിദ്, കാശ്മീരിന്റെ പ്രത്യേക പദവി, യൂണിഫോം സിവിൽ കോഡ്, എന്നിവയൊക്കെയാണ് 1980-കൾക്ക് ശേഷം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം മുഖ്യ പ്രചരണ ആയുധങ്ങളാക്കിയ വിഷയങ്ങൾ. ഒരു ദരിദ്ര രാജ്യത്ത് അധികാരം നേടിയെടുക്കുവാൻ ശ്രമിക്കുന്ന/ശ്രമിച്ചു കൊണ്ടിരിക്കുന്ന പാർടിയെന്ന നിലയിൽ ആ രാജ്യത്തെ ബഹുഭൂരിപക്ഷം വരു ന്ന ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക സ്ഥിതിക്ക് മാറ്റം വരുത്തുന്ന മുദ്രാവാക്യങ്ങൾക്ക് പകരം രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഇതിലൂടെ സംഘപരിവാർ മുന്നോട്ടു വെച്ചത്. മറ്റൊരു വസ്തുത ഈ മുദ്രാവാക്യങ്ങളോട് പോലും ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധത അവർ അധികാരത്തിൽ ഇരുന്ന സമയത്ത് കാണിച്ചിട്ടില്ല എന്നതാണ്. >>

6 weeks, comments


Essay

ലീഗെന്നാൽ ഇതൊക്കെയാണ് ഭായ്..

ശ്രീജിത്ത് ശിവരാമന്‍

ചരിത്രപരമായ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസവും മറ്റ് സാമൂഹിക മൂലധനങ്ങളും നിഷേധിക്കപ്പെട്ടവരാണു കേരളത്തിലെ ഭൂരിപക്ഷം മുസ്ലീംകളും. വയനാട്ടിലെ തോട്ടം തൊഴിലാളികളും, തീരദേശത്തെ മത്സ്യ തൊഴിലാളികളും, ചെറുകിട ഉത്പാദകരും കച്ചവടക്കാരും,തൊഴിലാളി പ്രവാസികളും എല്ലാമടങ്ങുന്നവർ. ഇവരാണ് ലീഗിന്റെ അണികളിൽ ബഹുഭൂരിപക്ഷവും എന്നാൽ നേതൃത്വമാകട്ടെ മുൻ സൂചിപ്പിച്ച പോലെ ഭൂപ്രമാണി - വൻകിട കച്ചവടക്കാരോ, ഗൾഫ് കുടിയേറ്റത്തിലൂടെ അതിസമ്പന്നരായ ഒരു ചെറു വിഭാഗത്തിന്റെയോ പ്രതിനിധികളാണ്. >>

15 weeks, comments


Note

ദേശീയതയെക്കുറിച്ച്‌ പറയാന്‍ ഇവര്‍ക്ക്‌ എന്ത്‌ അവകാശം?

പുത്തലത്ത്‌ ദിനേശന്‍

ഇന്നലെ ടെലിവിഷന്‍ തുറന്നപ്പോള്‍ കോഴിക്കോട്ട്‌ ബാബ രാംദേവിന്റെ പ്രകടനങ്ങള്‍ നടക്കുകയായിരുന്നു. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ്‌ വീശുമെന്ന്‌ കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡിയുടെ പ്രഖ്യാപനവും ആ പരിപാടിയില്‍ നടന്നതായും വാര്‍ത്ത കണ്ടു. എന്ത്‌ മാറ്റമാണ്‌ സംഘപരിവാറിന്റെ ഈ വക്താവ്‌ കേരളത്തില്‍ ഉണ്ടാക്കുമെന്ന്‌ ഉദ്ദേശിക്കുന്നത്‌? അത്‌ മനസിലാവണമെങ്കില്‍ ഇവര്‍ക്ക്‌ സ്വാധീനമുള്ള മേഖലയില്‍ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ നോക്കിയാല്‍ മതിയല്ലോ. >>

17 weeks, comments


Essay

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരനുള്ള തുറന്ന കത്ത്; കേരളത്തെ അടുത്ത ഗുജറാത്താക്കി മാറ്റൻ ഞങ്ങൾ അനുവദിക്കില്ല

യദുൽ കൃഷ്ണ

ഞാനും ഇത് വായിക്കുന്നവരിൽ ഭൂരിപക്ഷവും തികച്ചും സാധാരണക്കാരായ കേരളീയരാണ്. ഇവിടെ ജനിച്ചതിന്റെയന്നുമുതൽ തുടങ്ങിയ ഈ യാത്രയിൽ എന്നും മലയാളി എന്ന് അഭിമാനിക്കുന്ന കേരളീയർ. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്‌ അടിയുറച്ച വേരോട്ടമുള്ള സംസ്ഥാനം, ബി.ജെ.പിയ്ക്ക് ഇന്നുവരെ ഒരു എം.എല്‍.എയോ എം.പിയെയോ കൊടുക്കാത്ത സംസ്ഥാനത്തിലെ ജനങ്ങൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർക്ക് മുന്നിൽ നാണംകെട്ട്, ലജ്ജിച്ച്, അപമാനിതരായി, തലകുനിച്ച്... 'അയ്യോ ഞങ്ങൾക്ക് വഴിമുട്ടി, തമ്പുരാന്മാർ രക്ഷിക്കണം' എന്ന് മുട്ടിൽ നിന്ന് അപേക്ഷിക്കുകയാണ് കേരളം എന്നാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലൂടെ നിങ്ങൾ പറയുന്നത്. >>

20 weeks, comments


Essay

ജെ.എൻ.യു.- എച്ച്.സി.യു. ദന്ദ്വത്തിനുമപ്പുറം ഇവിടെയൊരു വിദ്യാർത്ഥി ഐക്യമുണ്ട്

അശ്വതി റിബേക്ക അശോക്

കഴിഞ്ഞ കുറെ നാളുകളായി ക്യാമ്പസ്സുകളാണ് രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിർണയിക്കുന്നത്. മോദി ഗവൺമെന്റിന്റെ സ്ഥാനരോഹണത്തിനു ശേഷം ശക്തമായ ചെറുത്തുനില്പുകളുടെ പരിസരങ്ങളായി കലാലയങ്ങൾ രൂപപ്പെട്ടുവെന്നത് ഭാവിയെക്കുറിച്ച് പ്രത്യാശ നൽകുന്ന വസ്തുതയാണ്. >>

21 weeks, comments


Note

വിരുദ്ധോക്തികളുടെ തേര്‍വാഴ്ച

Stanly Johny

പ്രവാചകൻ മുഹമ്മദിനെ സംബന്ധിച്ച ഫേസ്ബുക്ക് കമന്റ് ഈ അടുത്തയിടെ മാതൃഭൂമി ദിനപത്രം തങ്ങളുടെ രണ്ട് സിറ്റി എഡീഷനുകളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പോസ്റ്റിൽ അയിഷയുമായുള്ള (വിവാഹ സമയത്ത് അവരുടെ പ്രായം 10-ഓ അതിൽ താഴെയോ ആയിരുന്നു) മുഹമ്മദിന്റെ വിവാഹത്തെ സംബന്ധിച്ച പരാമർശങ്ങളും മുസ്ലിംങ്ങൾക്കെതിരെയുള്ള നിന്ദകളും ഉണ്ടായിരുന്നു. കേരളത്തിലെ നിരവധി മുസ്ലിം സംഘടനകൾ മാതൃഭൂമിയുടെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ചെയ്തു പോയ അപരാധം ഏറ്റ് പറഞ്ഞുകൊണ്ട് മുൻപേജിൽ തന്നെ പത്രം മാപ്പ് പറഞ്ഞു. അതിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി സ്വീകരിച്ചു. എന്ന് മാത്രമല്ല, ഇത്തരം കമന്റുകൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് മാതൃഭൂമി ആഹ്വാനം ചെയ്യുക കൂടിയുണ്ടായി. >>

22 weeks, comments


Essay

രാജ്യദ്രോഹ നാടകം - കഥ ഇതു വരെ

Stanly Johny

2016 ഫെബ്രുവരി 12-ന് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. "ദേശ-ദ്രോഹ പ്രവര്‍ത്തികള്‍ക്കുള്ള ഏത് തരത്തിലുള്ള പ്രേരണയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്" എന്ന് ഡല്‍ഹി പൊലീസ് റ്റ്വിറ്ററില്‍ എഴുതുകയുണ്ടായി. കനയ്യ അതാണ് ചെയ്തത് എന്ന് ദ്യോതിപ്പിക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പിന്നീട് കനയ്യയ്ക്കും ജെ.എന്‍.യു-വിനുമെതിരെ മാധ്യമങ്ങളിലെ ഒരു വിഭാഗം, പ്രത്യേകിച്ചും റ്റൈംസ് നൗവും സീ ന്യൂസും പോലെയുള്ള ചാനലുകള്‍, സംഘടിതമായ കുപ്രചരണം അഴിച്ചു വിട്ടു. ഇന്ത്യാ-വിരുദ്ധ, പാക്കിസ്ഥാന്‍-അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന കനയ്യ കുമാറിന്റെ വീഡിയോ ക്ലിപ്പുകള്‍ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തു. അര്‍ണബ് ഗോസ്വാമി തന്റെ സ്റ്റുഡിയോയില്‍ ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചുകൊണ്ടിരുന്നു. >>

25 weeks, comments


Essay

വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

Hareesh Kavumbai

ഭാരതീയ ജനതാ പാർടി (BJP) അധികാരശ്രേണിയിൽ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേൽപ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവർണ ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ (RSS) രാഷ്ട്രീയ പരിച്ഛേദമായ ബി.ജെ.പി, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഹിന്ദുത്വ അജണ്ട തന്നെയാണ്‌ മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ ബി.ജെ.പി.-യുടെ നേതൃത്വത്തില്‍ ചരിത്രത്തെയും വിദ്യാഭ്യാസ പദ്ധതികളെയും അട്ടിമറിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ശ്രമങ്ങളെ സംബന്ധിച്ച് ഹരീഷ് കാവുമ്പായി എഴുതുന്നു. >>

25 weeks, comments


Note

On Banal Patriotism

Aswin V. S.

The MHRD’s decision to direct all Central Universities to hoist the national flag weighing “35 kgs” and at “207 feet” is remarkable as it comes amidst the nationwide protests against the arrest and sedition charges against Kanhaiya Kumar, the JNUSU President. This order was conveyed to all Vice Chancellors of Central Universities in order to promote nationalistic sentiments and instil patriotic fervor amongst students. It is becoming increasingly clear that the current government is disposed towards force-feeding nationalism to everyone and particularly to students across higher educational institutions. >>

25 weeks, comments


വായനാമുറി

ദേശാഭിമാനി: ഒരു കൂടിക്കാഴ്ചയെപ്പറ്റി
മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചശേഷം മോഡിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയിലെ മതനിരപേക്ഷ ചിന്താഗതിക്കാരെ ദുഃഖിപ്പിക്കുന്നതാണ്.

DNA India: 9 mythbusters on 2002 post-Godhra riots
This particular news item was withdrawn from their website for 'unknown' reasons by DNA India. If it is the duty of #moditards to use the language of threat to silence dissenting voices, it is our responsibility to protect the democratic spaces left in this country. Please #reshare this article and let us prove to the world that Modi has not yet outgrown the great democratic heritage of this country.

EPW: Neo-liberalism and Democracy
If perchance the communal-fascist elements, who are backed by the corporate-financial elite, come to power after the next elections, they would have to depend upon the support of local power centres thriving on the muscle power of lumpenised elements, such as what we find in West Bengal. These local power centres are not directly linked to the corporate-financial elite and therefore cannot be directly called fascist; but they can help in sustaining a fascist system at the top. From “mosaic fascism”, in other words, the country could well make a transition to “federated fascism” without necessarily experiencing an integrated fascism in one single episode.

അഴിമുഖം: ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ നരേന്ദ്ര മോഡിയുടെ, അത്ര ഹിഡന്‍ അല്ലാത്ത കേരള പദ്ധതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജാതീയ-സാമുദായിക ചേരിതിരിവുകളെക്കുറിച്ചും സംസാരിക്കുന്നു.

ദേശാഭിമാനി: ഓര്‍മയുണ്ട്.... സുഹൈലക്കും ക്യാമ്പസിനും
മുസ്ലിമായ പെണ്‍കുട്ടി എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍, സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാനല്ല, പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ മനസ്സ് പാകപ്പെടുത്തുകയാണ് സുഹൈല ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്കും കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. എട്ടംഗസംഘത്തിനെതിരെ അന്ന് പൊലീസ് കേസെടുത്തു. മാത്രമല്ല, പെണ്‍കുട്ടികള്‍മാത്രം ചേര്‍ന്നുയര്‍ത്തിയ ഉശിരന്‍ പ്രതിഷേധം അന്ന് ആദ്യമായി ആ ക്യാമ്പസില്‍ ആര്‍ത്തിരമ്പി. അവിടെയും അക്രമികള്‍ പാഞ്ഞെത്തി. പരിക്കേറ്റ് ഒട്ടേറെ വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലായി. പ്രതികരിക്കാന്‍ തയ്യാറായ സുഹൈലയെ വിദ്യാര്‍ഥിസമൂഹവും അധ്യാപകരും അനുമോദിച്ചു. സുഹൈലയുടെ പക്ഷത്തിന് ക്യാമ്പസില്‍ എങ്ങും പിന്തുണ കിട്ടിയതോടെ ആ വര്‍ഷം യൂണിയന്‍ തെരഞ്ഞെടുപ്പേ വേണ്ടെന്നാണ് മറ്റെല്ലാ സംഘടനകളും ചേര്‍ന്ന് തീരുമാനിച്ചത്. മുസ്ലിം പെണ്‍കുട്ടികള്‍ എസ്എഫ്ഐയിലേക്ക് വരുന്നത് തടയുന്നതിനായിരുന്നു എന്‍ഡിഎഫും എംഎസ്എഫും മറ്റും ഉണ്ടാക്കിയ കോലാഹലം മുഴുവന്‍. അതിനെ പിന്തുണച്ചതോ, കെഎസ്യുവും എബിവിപി യും മറ്റും.....!

IHEU: New global report on discrimination against the nonreligious
The International Humanist and Ethical Union report focusing on how countries around the world discriminate against non-religious people. Freedom of Thought 2012: A Global Report on Discrimination Against Humanists, Atheists and the Non-religious has been published to mark Human Rights Day, Monday 10 December.

Dillipost: ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍
പുതുഗുജറാത്ത് മാതൃകയുടെ മേന്മകളായി പലരും ചൂണ്ടിക്കാട്ടിയ മേഖലകളാണ് വൈദ്യുതി, റോഡ്, ദലിത്-ആദിവാസി വിഭാഗങ്ങളുടെ വികസനം, കാര്‍ഷിക മേഖലയുടെ വളര്‍ച്ച എന്നിവ. ഈ മേഖലകളില്‍ ഉണ്ടായി എന്നു പറയപ്പെടുന്ന വികസനത്തിന്റെ യാഥാര്‍ത്ഥ്യം എന്താണ്, ആ വികസന മുന്നേറ്റങ്ങള്‍ ആരെയാണ് ലക്ഷ്യം വച്ചത് തുടങ്ങിയവ ഓരോരോ കേസുകളായി എടുത്തു പരിശോധിച്ച് പുതുഗുജറാത്ത്‌ എന്ന പെരുംനുണയുടെ ചുരുളുകള്‍ അഴിക്കുന്നു ലേഖകര്‍.

The Nation: Gandhi and South Africa
Prof. Martha Nussbaum reviews Joseph Lelyveld’s book "Great Soul: Mahatma Gandhi and His Struggle With India" and controversy surrounding it

Open Magazine: Spiritual Bedfellows
The Norway massacre and the Indian connection. Even though Anders Breivik alone pulled the trigger, the massacre in Norway was by no means the work of Breivik alone. He is a product of years of immersion in a worldwide web of anti-Islamic ideas espoused by cultural purists and nationalists of all stripes.

Workers' Forum: അമ്മുവിന്റെ യുക്തിവിചാരങ്ങള്‍
സാമൂഹ്യപരിഷ്കര്‍ത്താവും ജാതിവിരുദ്ധ പോരാട്ടങ്ങളുടെ നായകനും നിര്‍ഭയനായ ദൈവഭഞ്ജകനുമായ പെരിയാര്‍ ഇ വി രാമസ്വാമി തന്റെ പോരാട്ടത്തിന് ആയുധമാക്കിയത് യുക്തിചിന്തയാണ്. ഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും ദരിദ്രരുമായി തുടരുന്ന ഇന്ത്യന്‍ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബ്രാഹ്മണമേധാവിത്വത്തിനും ജാതി-മതങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടവാളുയര്‍ത്തിയത്.