Essay

സമകാലീന ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നരേന്ദ്ര മോഡി സർക്കാരും (ഭാഗം 2): മോഡി സർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാട്

അനിൽ വർമ്മ ആർ
നിത്യ കെ

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് മൂന്നു ഘട്ടങ്ങളിലൂടെ ആണ് . ഒന്നാം ഘട്ടം 'ഗുജറാത്ത് മോഡൽ വികസനം' എന്ന ഒരു മിത്ത് സൃഷ്ടിക്കുക എന്നതായിരുന്നു. 2001 മുതൽ പത്തു വർഷക്കാലത്തോളം മോഡി ഇതിനായി ചിലവഴിച്ചു. സംസ്ഥാനത്തിന്റെ വിഭവങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുകയാണ് മോഡി ഇക്കാലത്ത് ചെയ്തത്. 2012 ഏപ്രിലിൽ ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തു വച്ച സി എ ജി റിപ്പോര്ട്ട്, സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങൾ ആയ ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ് റിലയൻസിന് 52 കോടിയുടെയും ഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡ്, അദാനി ഗ്രൂപ്പ് കമ്പനികൾക്ക് 162 കോടിയുടെയും നേട്ടമുണ്ടാക്കാൻ നിയമവിരുദ്ധമായി ഇടപെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ഖജനാവിന് കോടികളും ദരിദ്രരായ കർഷകർക്ക് ജീവിത സമ്പാദ്യം മുഴുവനും നഷ്ടപ്പെടുത്തി, ആയിരക്കണക്കിന് ഏക്കർ ഭൂമി കമ്പോളവില പോലും നല്കാതെ , എസ്സാർ സ്റ്റീൽ , ഫോർഡ് , എൽ & ടി തുടങ്ങിയ കുത്തകകൾക്ക് മറിച്ചു കൊടുത്ത ചരിത്രവും റിപ്പോർട്ടിൽ വായിക്കാം. >>

1 year, comments


Essay

സമകാലീന ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നരേന്ദ്ര മോഡി സർക്കാരും (ഭാഗം 1)

അനിൽ വർമ്മ ആർ
നിത്യ കെ

ഒരു സമ്പദ് വ്യവസ്ഥയിലെ ഉയർന്ന സാമ്പത്തിക വളർച്ച ഗുണം ചെയ്യേണ്ടത് ആ സമ്പദ് വ്യവസ്ഥയിലെ ജനങ്ങൾക്കാണ്. സമഗ്ര സാമൂഹിക പുരോഗതി കൈവരിക്കണമെങ്കിൽ പിന്തുടരുന്ന വളർച്ചാ നയം കൂടുത്തൽ ജനപക്ഷത്തു നില്ക്കുന്ന ഒന്നായിരിക്കണം. ഇന്ത്യ പിന്തുടരുന്ന വളർച്ചാ രീതി ആഭ്യന്തര-ആഗോള കോർപ്പറേറ്റ്കളെ പ്രീണിപ്പിക്കുന്ന മുതലാളിത്ത വികസന രീതി ആണ്. ഗുജറാത്ത് മോഡൽ വികസനം എന്ന മിത്ത് , സ്വന്തം വ്യക്തി പ്രഭാവം, ആഗോള ഫിനാൻസ് മൂലധനത്തോട് അതിർവരമ്പുകൾ പോലുമില്ലാത്ത പൊക്കിൾകൊടി ബന്ധം, അവർ നിയന്ത്രിക്കുന്ന മാധ്യമ ങ്ങളിലൂടെയുള്ള ഗീബൽസിയൻ പ്രചരണം, ഇവെന്റ്റ് മാനെജുമെന്റു ഗ്രൂപ്പുകളുടെ തിരക്കഥകൾ അനുസരിച്ചുള്ള നാടകങ്ങൾ എന്നീ പൊടിക്കൈകളിലൂടെ മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോഡിയുടെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക നയങ്ങളെ ഇന്ത്യ ഇന്ന് നേരിടുന്ന സാമൂഹിക പ്രതിവിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. >>

1 year, comments