Video

The Crisis of Hindutva

Midhun Sidharthan

Hindutva has achieved a substantial momentum in India’s polity. The impending danger of an authoritarian communal regime is looming large over the horizon. But the way ahead is not as easy as it seems, for the hindutva forces. And the very strategies which have been successful in expanding their organizational strength, culminating in the political coronation at the centre, are going to create a paradoxical hindrance in furthering their subsequent movement. >>

15 weeks, comments


Essay

മാറ്റം, മാറ്റം മാത്രമാണ് സത്യം

കനൈയ്യ കുമാർ

ജയില്‍ മോചിതനായി ജെ.എന്‍.യു.-വില്‍ തിരികെയെത്തിയ ജവഹര്‍ലാല്‍ നെഹ്രു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2016 മാര്‍ച്ച് മൂന്നിന്, ജെ.എന്‍.യു. കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥിസമൂഹത്തെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ മലയാള പരിഭാഷ. റെജി ജോര്‍ജ്, ജോളി ജോര്‍ജ്, അഖില്‍ മാലതി രാധാകൃഷ്ണന്‍ എന്നിവരാണ് പരിഭാഷ തയ്യാറാക്കിയത്. >>

25 weeks, comments


Essay

ഇന്ത്യയില്‍ നിര്‍മ്മിക്കാം വ്യാജ തെളിവുകള്‍

M B Rajesh

പാലക്കാട് ലോകസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയായ സി.പി.ഐ. (എം) കേരള സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷ് എം.പി. 2016 ഫെബ്രുവരി 26-ന് ലോകസഭയില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ സംബന്ധിച്ച് നല്‍കിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ >>

25 weeks, comments


Note

ഫെയിസ്ബുക്കിൽ ജെ.എൻ.യു.-വിന് വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാൻ?

Ramees Rajai

കഴിഞ്ഞ ദിവസം പ്രവാസിയായ ഒരു സ്നേഹിതൻ ചോദിക്കുകയുണ്ടായി, താങ്കൾ ഫെയ്സ്ബുക്കില്‍ ജെ.എൻ.യു.-വിനു വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാനാണ്? കോളേജ് കാലത്ത് കെ.എസ്.യു-വിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ച ആ സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നുമാണ് തൊഴിലിടങ്ങളിലിരുന്നു സ്വന്തം രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന മനുഷ്യരിൽ ഒരാളായി എഴുതണമെന്നു തോന്നിയത്. >>

26 weeks, comments


Essay

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

വിനായക് ദാമോദർ സവർക്കർ

സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ 'ഹിന്ദുത്വ' എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. >>

27 weeks, comments


Essay

മതനിരപേക്ഷതയും വികസനവും : സംഘപരിവാറിന്റെ നയപരിപാടികളിലൂടെ

R Ramakumar

മതനിരപേക്ഷതയും വികസനവും തമ്മിലുള്ള ബന്ധമെന്താണ് എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. പലപ്പോഴും, ഈ രണ്ടു സങ്കല്‍പ്പങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയുള്ള ഉത്തരമാണ് ചോദ്യങ്ങള്‍ക്ക് ലഭിക്കുക. ഈ ലേഖനത്തില്‍ എനിക്ക് അവതരിപ്പിക്കാനുള്ള വാദം ഇതാണ്: വികസനത്തിന്റെ ഒരു അഭേദ്യമായ ഘടകമാണ് മതനിരപേക്ഷത. വികസനത്തില്‍ മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനമായി നില്ക്കുന്നത് തന്നെ മതനിരപേക്ഷതയാണ്. ഇന്ത്യയുടെ അന്തരീക്ഷത്തില്‍ വര്‍ഗീയത ചരിത്രപരമായി വളര്‍ന്നു വന്നിട്ടുള്ള സാഹചര്യം പരിശോധിച്ചാല്‍, വികസനത്തില്‍ എപ്പോഴും പിന്നില്‍ നിന്നിട്ടുള്ള ജനവിഭാഗങ്ങളെ സാംസ്കാരികമായും സാമ്പത്തികമായും സാമൂഹ്യമായും അടിച്ചമര്‍ത്തിയിട്ടുള്ള പാരമ്പര്യമാണ് ഈ വര്‍ഗീയതക്കുള്ളത് എന്ന് കാണാം. മതനിരപേക്ഷതയില്‍ കൂടിയല്ലാതെ ഈ ജനവിഭാഗങ്ങളിലേക്ക് വികസനം കൊണ്ടു ചെല്ലാന്‍ കഴിയില്ല. നാലാം അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്സിലെ "മതനിരപേക്ഷതയും വികസനവും" എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തില്‍ ഡോ. ആര്‍. രാംകുമാര്‍ നല്‍കിയ പ്രസംഗം >>

30 weeks, comments


Essay

സംഘപരിവാര്‍ രാഷ്ട്രീയം പ്രയോഗിക്കപ്പെടുമ്പോള്‍

പുത്തലത്ത്‌ ദിനേശന്‍

ദളിത്‌ സ്നേഹം പറഞ്ഞുകൊണ്ട്‌ മുന്നോട്ടുപോകുന്ന ആര്‍.എസ്‌.എസിന്റെ ഈ ജനവിഭാഗത്തോടുള്ള സമീപനം വ്യക്തമാക്കുന്നതായിരുന്നു രോഹിത്‌ വെമുലയുടെ കൊലപാതകത്തിലേക്ക്‌ നയിച്ച സംഭവങ്ങള്‍. ആര്‍.എസ്‌.എസിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം എന്താണെന്ന്‌ അവരുടെ താത്വികഗ്രന്ഥമായ `വിചാരധാര'യില്‍ വ്യക്തമാക്കുന്നുണ്ട്‌. >>

30 weeks, comments


Essay

രാജ്യദ്രോഹ നാടകം - കഥ ഇതു വരെ

Stanly Johny

2016 ഫെബ്രുവരി 12-ന് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. "ദേശ-ദ്രോഹ പ്രവര്‍ത്തികള്‍ക്കുള്ള ഏത് തരത്തിലുള്ള പ്രേരണയും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്" എന്ന് ഡല്‍ഹി പൊലീസ് റ്റ്വിറ്ററില്‍ എഴുതുകയുണ്ടായി. കനയ്യ അതാണ് ചെയ്തത് എന്ന് ദ്യോതിപ്പിക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പിന്നീട് കനയ്യയ്ക്കും ജെ.എന്‍.യു-വിനുമെതിരെ മാധ്യമങ്ങളിലെ ഒരു വിഭാഗം, പ്രത്യേകിച്ചും റ്റൈംസ് നൗവും സീ ന്യൂസും പോലെയുള്ള ചാനലുകള്‍, സംഘടിതമായ കുപ്രചരണം അഴിച്ചു വിട്ടു. ഇന്ത്യാ-വിരുദ്ധ, പാക്കിസ്ഥാന്‍-അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന പ്രകടനങ്ങളില്‍ പങ്കെടുക്കുന്ന കനയ്യ കുമാറിന്റെ വീഡിയോ ക്ലിപ്പുകള്‍ ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തു. അര്‍ണബ് ഗോസ്വാമി തന്റെ സ്റ്റുഡിയോയില്‍ ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചുകൊണ്ടിരുന്നു. >>

25 weeks, comments


Essay

വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

Hareesh Kavumbai

ഭാരതീയ ജനതാ പാർടി (BJP) അധികാരശ്രേണിയിൽ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേൽപ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവർണ ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ (RSS) രാഷ്ട്രീയ പരിച്ഛേദമായ ബി.ജെ.പി, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും ഹിന്ദുത്വ അജണ്ട തന്നെയാണ്‌ മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലിരിക്കുന്ന സ്ഥലങ്ങളില്‍ ബി.ജെ.പി.-യുടെ നേതൃത്വത്തില്‍ ചരിത്രത്തെയും വിദ്യാഭ്യാസ പദ്ധതികളെയും അട്ടിമറിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ശ്രമങ്ങളെ സംബന്ധിച്ച് ഹരീഷ് കാവുമ്പായി എഴുതുന്നു. >>

25 weeks, comments


Essay

സ്വത്വവും ഹിന്ദുത്വവും: ഒരു വൈരുദ്ധ്യാത്മക ചരിത്ര പാഠം

വിശാഖ് ശങ്കർ

ഏറ്റവും ലളിതമായി പറഞ്ഞാൽ ജന്മസിദ്ധമായ ജാതി, മത, വംശ, ലിംഗ സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെട്ട് പോരുന്നവരുടെ അനുഭവങ്ങളെ അവരുടെ സ്വത്വമണ്ഡലത്തിന് പുറത്ത് നിന്നുകൊണ്ടുള്ള ഒരു സൈദ്ധാന്തിക ഇടപെടലിനും പൂർണ്ണമായി പ്രതിനിധാനം ചെയ്യാനാവില്ല എന്ന ചരിത്രാനുഭവമാണ് സ്വത്വവാദത്തിന്റെ അടിത്തറ. വിശാഖ് ശങ്കർ എഴുതുന്നു. >>

26 weeks, comments


Essay

ഈ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത് - പി സായ്നാഥ്

P Sainath

2016 ഫെബ്രുവരി 19-നു്‌ പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ് നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു. പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ് >>

26 weeks, comments


Essay

സംഘപരിവാറും അംബേദ്‌കറും; പ്രീണനത്തില്‍ പൊതിഞ്ഞ ഫോബിയ

Dayal Paleri

തങ്ങള്‍ക്കനുകൂലമായ ചരിത്രം നിര്‍മ്മിക്കുക എന്നത് വര്‍ഗീയ ഫാഷിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ പ്രധാനമാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും ചരിത്ര വ്യക്തിത്വങ്ങളെ പുനര്‍നിര്‍വചിച്ചും നിര്‍മ്മിക്കുന്ന അപരവിദ്വേഷപരമായ വ്യാജചരിത്രമാണ് വര്‍ഗീയഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം. >>

28 weeks, comments


Essay

ചക്രവ്യൂഹത്തിലകപ്പെട്ട റിപ്പബ്ലിക്‍

Peoples Democracy

ഇന്ത്യ 66-ാം റിപ്പബ്ലിക്‍ ദിനം ആചരിക്കുന്ന ഈ വേളയില്‍, രാജ്യത്തെ ഇന്നത്തെ സ്ഥിതിഗതികളെ പറ്റി ഒരു അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. 1950 ജനുവരി 26-ാം തീയതി ഭരണഘടന പ്രാബല്യത്തില്‍ വന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഭരണഘടനാ നിബദ്ധമായിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലവില്‍ വന്നത്. >>

30 weeks, comments


Essay

ആർ.എസ്.എസ് എന്നാൽ എന്ത്? – മധു ലിമായ്

മധു ലിമായ്

ഞാൻ എന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് 1937ൽ ആണ്. അന്ന് ഞാൻ വളരെ ചെറുപ്പം ആയിരുന്നെങ്കിലും എന്റെ മട്രിക്കുലേഷൻ പരീക്ഷ വളരെ ചെറിയ പ്രായത്തിൽ തന്നെ പാസായതിനാൽ ഞാൻ കോളേജ് വിദ്യാഭ്യാസവും നേരത്തെ തുടങ്ങിയിരുന്നു. അക്കാലത്ത് ആർ.എസ്.എസും, വിനായക് ദാമോദർ സാവർക്കറുടെ അനുയായികളും ഒരു വശത്തും ദേശീയവാദികളും, സോഷ്യലിസ്റ്റുകളും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറുപക്ഷത്തും ആയി രാഷ്ട്രീയപ്രവർത്തനം പൂനെയിൽ വളരെ ശക്തമായിരുന്നു. 1937 മെയ് ഒന്നിന് പൂനെയിൽ ഞങ്ങൾ മെയ്ദിന റാലി സംഘടിപ്പിച്ചു. ആ തൊഴിലാളിദിന മാർച്ചിനെ ആർ.എസ്.എസും സാവർക്കർ അനുയായികളും ആക്രമിച്ചു. അറിയപ്പെടുന്ന വിപ്ലവകാരിയായ സേനാപതി ബപ്പാട്ട്, സോഷ്യലിസ്റ്റ് നേതാവ് എസ്.എം. ജോഷി എന്നിവരുള്‍പ്പടെ നിരവധി ആളുകൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. അതിനുശേഷം ഞങ്ങൾക്ക് ഈ ഹിന്ദുത്വസംഘടനകളോടു ശക്തമായ എതിർപ്പുണ്ടായിത്തുടങ്ങി. >>

32 weeks, comments