തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഫലം: മൌലികവിശകലനം ഇടതുപക്ഷത്തിന്റെ ചരിത്രപരമായ കടമ

ബിരണ്‍ജിത്ത് November 1, 2010

ചാനലുകള്‍ അര്‍ദ്ധസത്യങ്ങളിലൂടെ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട്ടെയും കൊല്ലത്തെയും വിജയം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാടിത്തറയുടെ പ്രകടമായ ദൃഷ്ടാന്തമായി. പ്രത്യേകിച്ചും കിനാലൂരിലെ വിജയം കൃത്യമായ രാഷ്ട്രീയപ്രചരണത്തിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല. പക്ഷെ മറ്റു പലേടങ്ങളിലും സ്ഥിതി മറിച്ചായിരുന്നു. പണ്ടത്തെ പോലെ, അല്ലെങ്കില്‍ അതിലും തീവ്രമായി, മധ്യകേരളത്തിലെ പള്ളി അള്‍ത്താരകളും മലപ്പുറത്തെ വ്യവസ്ഥാപിത മുസ്ലീം മതവും വലതുപക്ഷരാഷ്ട്രീയത്തിന്റെ പ്രചരണായുധങ്ങളായി വര്‍ത്തിച്ചു.

മതം രാഷ്ട്രീയപ്രചരണായുധമാകുന്നത് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടത് തന്നെ. പക്ഷെ ഒരു പുരോഗമന ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്റെ സൂക്ഷ്മദൃഷ്ടി തിരുവനന്തപുരത്തേയും പാലക്കാടിനേയും കാണാതെ പോയാല്‍ അതായിരിക്കും ഏറ്റവും വലിയ പരാജയം. അടിസ്ഥാനവര്‍ഗജനത തിങ്ങിപ്പാര്‍ക്കുന്ന പാലക്കാടിലെ ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി, കണ്ണാടി ഉള്‍പെടെയുള്ള പല പഞ്ചായത്തുകളും മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരിയും ഒക്കെ ഇടതുപക്ഷത്തിനു വോട്ടു ചെയ്യാതിരുന്നതെന്തെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുള്ള ആറ്റിങ്ങല്‍ താലൂക്കില്‍ വലതുപക്ഷപാര്‍ടികള്‍ക്കു കൂടുതല്‍ വോട്ടും ഡിവിഷനുകളും നേടാനായതും മേല്‍പറഞ്ഞ ഗണത്തില്‍ പെടുത്തി പരിശോധക്കേണ്ടതാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നു വിഭിന്നമായി ഇവിടെയൊക്കെ മതത്തിന്റെ ഇടപെടലോ വിമതശല്യമോ അല്ല, മറിച്ചു അടിസ്ഥാനവര്‍ഗത്തിന്റെ വോട്ടില്‍ ഉണ്ടായ വിള്ളല്‍ ആണ് പ്രധാന പ്രശ്നം. ഇതിനെ ഗൌരവത്തോടെ നോക്കിക്കണ്ട്, വര്‍ഗാടിസ്ഥാനത്തിലും സാമ്പത്തികാടിസ്ഥാനത്തിലുമുള്ള വിശകലനങ്ങള്‍ നടത്തി പുതിയ ഉത്തരങ്ങള്‍ തേടേണ്ടത് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ചരിത്രപരമായ കടമയാണ്. അത്തരം ചര്‍ച്ചകള്‍ക്കൊരു വേദി ഒരുക്കുകയാണ് ബോധി - ഇതിനെ കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പടെന്താണ് ? കമന്റുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

election, local body, Politics, Kerala Share this Creative Commons Attribution-ShareAlike 2.5 India

Reactions

Add comment

Login to post comments

Comments

A note posted by me

A note posted by me in facebook: Idathu paksham Engottu?

എന്തുകൊണ്ട് കേരളത്തിലെ വോട്ടര്‍മാര്‍ ഇടതു പക്ഷത്തെ കയ്യൊഴിയുന്നു? കാരണങ്ങള്‍ ആയി ഇടതുപക്ഷത്തിന്റെ വക്താക്കളും സഹയാത്രികരും ചൂണ്ടിക്കാട്ടുന്നത് ജാതി മത ശക്തികളുടെ വര്‍ധിച്ച സ്വാധീനം ആണ്. പക്ഷെ ഇത് ഭാഗികമായ ഒരു കാഴ്ചപ്പാടാണ് എന്ന് തോന്നുന്നു. രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിന്റെ വിമര്‍ശനത്തിന്റെ ഭാഗമായിട്ടല്ലാതെ ജാതി മത സ്വാധീനങ്ങളുടെ പ്രശ്നം ഉന്നയിക്കുന്നത് കേവല യുക്തിവാദം ആണ്. അപ്പോള്‍ത്തന്നെ ന്യൂനപക്ഷ മതവിശ്വാസങ്ങളെ മാത്രം സംശയത്തോടെ വീക്ഷിക്കുന്നത് ഫലത്തില്‍ മൃദു ഹിന്ടുത്വവാദം ആയി പരിണമിക്കുന്നു. ഹിന്ദുത്വ വാദികളും, കോര്‍പ്പറേറ്റ് ശക്തികളും കൂടി നിര്‍വചിച്ചുണ്ടാക്കിയ സാംസ്കാരിക ദേശീയതയുടെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മതവിശ്വാസങ്ങലോടുള്ള വിദ്വേഷവും സംശയവും ജനങ്ങള്‍ക്കിടയില്‍ ഇന്ന് പൊതുവേ സ്വീകാര്യം ആയിട്ടുണ്ടെങ്കില്‍ അതിനു കാരണം വര്ഗ്ഗരാഷ്ട്രീയം സത്തയില്‍ ഉയര്ത്തിപ്പിടിക്കുന്നതില്‍ ഇടതു പക്ഷത്തിന്‍ സംഭവിച്ച വീഴ്ചയാണ്.( ബീ ജെ പീ യെപ്പോലുള്ള വര്‍ഗീയ പാര്ടികള്‍ക്കും അര്‍ദ്ധ ക്രിമിനല്‍ രാഷ്ട്രീയക്കാര്‍ക്കും ലഭിക്കുന്ന പുതു സ്വാധീനം മാത്രം ഉദാഹരണം). ദേശീയ തലത്തില്‍ മത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം- ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ അവര്‍ രാഷ്ട്രീയാധികാരത്ത്തിന്റെ കാര്യത്തില്‍ തീരെ നിസ്സഹായര്‍ അല്ലെങ്കില്പ്പോലും കേരളത്തില്‍ ഇടതു ശക്തികള്‍ക്കൊപ്പം വരേണ്ടവര്‍ ആണ്; എന്നാല്‍ അവരുടെ ജീവിതത്തില്‍ ഇന്ന് രാഷ്ട്രീയത്തെക്കാള്‍ ഏറെയായി മത പൌരോഹിത്യങ്ങള്‍ക്ക് സ്വാധീനം കൂടുന്നുവെങ്കില്‍, വര്‍ഗ്ഗാധിഷ്ടിത നിലപാടുകളില്‍ സമീപകാലത്ത് ഇടതുപക്ഷത്ത് ഉണ്ടായ മാറ്റങ്ങളും പരിശോധിക്കേണ്ടതാണ്. അമൃതാനന്ദ മയിയും ശബരിമലശാസ്താവും ഗുരുവായൂരപ്പനും ജനങ്ങളുടെ സ്വാഭാവികമായ മത വിശ്വാസത്തിന്റെ പ്രതീകങ്ങള്‍ ആകുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ മത വിശ്വാസം മാത്രം സാമൂഹിക തിന്മയായും പുരോഗമന ചിന്തയ്ക്കെതിരായ വെല്ലുവിളിയായും വീക്ഷിക്കപ്പെടുന്നു. ദരിദ്ര ജനതയുടെ മേല്‍ മൂലധന ശക്തികളും ഭരണ വര്‍ഗ്ഗങ്ങളും നടത്തുന്ന നഗ്നവും ഹിമ്സാത്മകം പോലും ആയ ആധിപത്യത്തെ വികസനം എന്ന പേരിട്ടു വിളിച്ചു അതിനെ സ്വാഗതം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ജാതി മത ശക്തികളെ മാത്രം ഉത്തരവാദികള്‍ ആയി ചൂണ്ടിക്കാനിച്ച്ചു സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ എങ്ങിനെയാണ് കഴിയുന്നത്‌? സാംസ്കാരിക രംഗത്തും ഇതേ പ്രവണതയാണ് കാണുന്നത്. ബൂര്‍ഷ്വാസിയുടെയും ജന്മിത്തത്തിന്റെയും അധികാര ഘടനകളെ സ്വകാര്യ ജീവിതത്തിലും പൊതുപ്രവര്‍ത്തന രംഗങ്ങളിലും ജീവിതത്ത്തിലും പുനരുല്‍പ്പാടിപ്പിക്കാന്‍ ഒരു മടിയും കാട്ടാത്തവര്‍ക്ക് കുടുംബത്തിലും തൊഴില്‍ സ്ഥലങ്ങളിലും സാമൂഹ്യ ജീവിതത്തിലും നിറഞ്ഞു നില്‍ക്കുന്ന ജാതി- ലിംഗ- സദാചാര ഘടനകളെ എങ്ങിനെയാണ് എതിര്‍ക്കാന്‍ ആവുക? ഇതൊന്നും ചെയ്യാത്ത ഇടതു പക്ഷത്തിനു പുതിയതായി എന്തെങ്കിലും പ്രതീക്ഷ ജനങ്ങള്‍ക്ക്‌ സമ്മാനിക്കുന്ന ഉള്പ്പതിഷ്ണുത്വ ഭാവനകള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയില്ല എന്നത് സ്വാഭാവികം! വലതു പക്ഷം അതിന്റെ എല്ലാ സ്വാഭാവിക രക്ഷാധികാരികളുടെയും ബലത്തില്‍ ലോകത്തെങ്ങും ജനങ്ങള്‍ക്കുമേല്‍ യുദ്ധങ്ങളും ഹിംസയും നടപ്പാക്കിവരുമ്പോള്‍ ഇടതു പക്ഷം സ്വന്തം ഇടവകകളില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു ഓരോ പ്രശ്നത്തെയും നാട്ടു പഞ്ചായത്തുകളിലൂടെ തീര്‍പ്പാക്കാന്‍ വൃഥാ യജ്ഞം നടത്തുന്നു;. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും അതിന്റെ അണികളെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷം സ്വന്തം പ്രാധാന്യത്തെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശരിയായ പ്രയോഗത്തിലൂടെ എന്നാണു വീണ്ടെടുക്കുക?

respond this post

If you are in not good state and have got no cash to get out from that, you will require to take the business loans. Because it should help you unquestionably. I take sba loan every year and feel fine just because of this.