Articles by രാവണൻ കണ്ണൂർ

Essay

കേരള തിരഞ്ഞെടുപ്പു ചരിത്രം ഒരു എത്തിനോട്ടം

രാവണൻ കണ്ണൂർ , 18th May 2016, comments

കേരളത്തില്‍ 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നു വരെയുള്ള പോളിംഗ് ശതമാനം​, വിവിധ മുന്നണികള്‍ക്ക്, പാർട്ടികള്‍ക്ക് കിട്ടിയ വോട്ടുകള്‍ സർക്കാർ ഏതൊക്കെ എന്നിവയെ കുറിച്ചുള്ള വിശകലനം. >>

Essay

മണ്ഡല പരിചയം: തിരുവനന്തപുരം, കോവളം, നെയ്യാറ്റിങ്കര,പാറശ്ശാല

രാവണൻ കണ്ണൂർ , 12th May 2016, comments

തിരുവനന്തപുരം കോർപ്പറേഷനിലെ 26 മുതൽ 30 വരേയും, 40 മുതൽ 47 വരേയും 59, 60, 69 മുതൽ 75 വരേയും 77, 78, 80 എന്നീ വാർഡുകളും ഉൾപ്പെടുന്ന മണ്ഡലമാണിത്. രണ്ടായിരത്തി എട്ടിലെ മണ്ഡല പുനർ നിർണയത്തിൽ ​തിരുവനന്തപുരം​ വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടിപ്പിക്കപ്പെടുകയും തിരുവനന്തപുരം നിയമസഭാമണ്ഡലം എന്ന പേര് നൽകുകയും ചെയ്തു. >>

Essay

മണ്ഡല പരിചയം : കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ്

രാവണൻ കണ്ണൂർ , 12th May 2016, comments

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകൾ ചേര്‍ന്നതാണ് പുതിയ കഴക്കൂട്ടം നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട

രാവണൻ കണ്ണൂർ , 10th May 2016, comments

തിരുവനന്തപുരം ജില്ലയിലെ വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്​​വർക്കല നിയമസഭാമണ്ഡലം. ആറ്റിങ്ങൽ മുന്‍സിപാലിറ്റി, ​ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു​ ​ ആറ്റിങ്ങൽ നിയമസഭാമണ്ഡലത്തില്‍. അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു ചിറയിൻകീഴ് നിയമസഭാമണ്ഡലത്തില്‍. നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന ​​അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു​ ​ മണ്ഡലമാണ് നെടുമങ്ങാട്. ​നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, കല്ലറ, പാങ്ങോട്,നന്ദിയോട്,പെരിങ്ങമ്മല, ആനാട്, പനവൂർ തുടങ്ങിയ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വാമനപുരം മണ്ഡലം. അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന ​നിയമസഭാമണ്ഡലമാണ് അരുവിക്കര​. കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് കാട്ടാക്കട. >>

Essay

മണ്ഡല പരിചയം: കൊല്ലം, ഇരവിപുരം, ചാത്തന്നൂർ

രാവണൻ കണ്ണൂർ , 7th May 2016, comments

കൊല്ലം ജില്ലയിലെ കൊല്ലം കോര്‍പറേഷനിലെ 23 വാര്‍ഡുകളും പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാ മണ്ഡലമാണ് കൊല്ലം. ആര്‍.എസ്.പി, സി.പി.ഐ(എം), സി.പി.ഐ എന്നീ പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. ഇത്തവണത്തെ പ്രത്യേകത ആര്‍.എസ്.പി യു.ഡി.എഫ് പാളയത്തിലാണ് എന്നുള്ളതാണ്. >>

Essay

മണ്ഡല പരിചയം: അടൂർ, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ

രാവണൻ കണ്ണൂർ , 6th May 2016, comments

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ, പന്തളം എന്നീ മുനിസിപ്പാലിറ്റികളും പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് സംവരണ മണ്ഡലമായ അടൂര്‍​. >>

Essay

മണ്ഡല പരിചയം: കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി

രാവണൻ കണ്ണൂർ , 4th May 2016, comments

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ മൺട്രോതുരുത്ത്, കിഴക്കേക്കല്ലട, എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം : ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍

രാവണൻ കണ്ണൂർ , 2nd May 2016, comments

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകൾ ചേർന്നുള്ള ഒരു നിയമസഭാമണ്ഡലമാണിത്. >>

Essay

മണ്ഡല പരിചയം: അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി

രാവണൻ കണ്ണൂർ , 30th April 2016, comments

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരസഭയിലെ 25 വാർഡുകൾ, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ എന്നിവ ചേർന്ന മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. >>

Essay

മണ്ഡല പരിചയം: അരൂർ, ചേർത്തല, ആലപ്പുഴ

രാവണൻ കണ്ണൂർ , 29th April 2016, comments

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ​അരൂർ, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, ചേന്നംപള്ളിപ്പുറം, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: കടുത്തുരുത്തി, ഏറ്റുമനൂർ, കോട്ടയം, പുതുപ്പള്ളി

രാവണൻ കണ്ണൂർ , 28th April 2016, comments

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളും വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: ഇടുക്കി, തൊടുപുഴ, ഉടുമ്പഞ്ചോല, വൈക്കം

രാവണൻ കണ്ണൂർ , 26th April 2016, comments

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ​​അറക്കുളം, ഇടുക്കി​ - ​കഞ്ഞിക്കുഴി , വാഴത്തോപ്പ്, കുടയത്തൂർ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ ​​ കാമാക്ഷി, കാഞ്ചിയാർ, ​ കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും ​കട്ടപ്പന മുന്‍സിപാലിറ്റിയും ഉള്‍പ്പെടുന്നതാണ് ​ഇടുക്കി നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: പീരുമേട്, ​​ദേവികുളം, പാലാ

രാവണൻ കണ്ണൂർ , 26th April 2016, comments

ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും, ചേർന്ന നിയമസഭാ മണ്ഡലമാണ് പീരുമേട് നിയമസഭാ മണ്ഡലം​. >>

Essay

മണ്ഡല പരിചയം: മൂവാറ്റുപുഴ, കോതമംഗലം, പിറവം

രാവണൻ കണ്ണൂർ , 24th April 2016, comments

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാ മണ്ഡലം. കേരള കോൺഗ്രസ്സുകാരുടെ മണ്ഡലമായാണ് ​മൂവാറ്റുപുഴ അറിയപ്പെടുന്നത്. >>

Essay

മണ്ഡല പരിചയം: കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര

രാവണൻ കണ്ണൂർ , 23rd April 2016, comments

എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷന്റെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ് കൊച്ചി. കൊച്ചി നഗരസഭയുടെ 26-ആം വാർഡും​ 27-30 വരേയും 32,35, 52 മുതൽ 66 വരേയുമുള്ള വാർഡുകളും ​ചേരാനല്ലൂർ പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലം ആണ് എറണാകുളം. തൃപ്പൂണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂർ എന്നീ പഞ്ചായത്തുകളും; കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന നിയമസഭ മണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. >>

Essay

മണ്ഡല പരിചയം: കുന്നത്തുനാട്, കളമശ്ശേരി, പറവൂർ, വൈപ്പിൻ

രാവണൻ കണ്ണൂർ , 22nd April 2016, comments

എറണാകുളം ജില്ലയിലെ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. കളമശ്ശേരി മുനിസിപ്പാലിറ്റി, ഏലൂർ നഗരസഭ എന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി. വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ. കടമക്കുടി, മുളവുകാട് , എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുൾ ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: പെരുമ്പാവൂർ, അങ്കമാലി, ആലുവ

രാവണൻ കണ്ണൂർ , 21st April 2016, comments

​എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം. അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം.ആലുവ മുനിസിപ്പാലിറ്റി, ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ. >>

Essay

മണ്ഡല പരിചയം: കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ

രാവണൻ കണ്ണൂർ , 20th April 2016, comments

തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം. ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി. കൊടുങ്ങല്ലൂർ നഗരസഭയും, പഴയ മാള നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്ന പൊയ്യ, അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്

രാവണൻ കണ്ണൂർ , 20th April 2016, comments

തൃശ്ശൂർ ജില്ലയിലെ ​​ചാഴൂർ, ചേർപ്പ്, പാറളം, താന്ന്യം,അന്തിക്കാട്, അവിണിശ്ശേരി, ​എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക. ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം. അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ വല്ലച്ചിറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പുതുക്കാട്. >>

Essay

മണ്ഡല പരിചയം: ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ

രാവണൻ കണ്ണൂർ , 18th April 2016, comments

​തൃശ്ശൂർ ജില്ലയിലെ ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , എങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ ഗുരുവായൂർ നിയമസഭാമണ്ഡലം. അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്ങ് എന്നീപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ. ​​തൃശ്ശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ​തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ​ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒല്ലൂർ. തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി

രാവണൻ കണ്ണൂർ , 17th April 2016, comments

പാലക്കാട് ജില്ലയിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം. തൃശൂർ ജില്ലയിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം. കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ ഉൾപ്പെടുന്നതാണ് കുന്നംകുളം. വടക്കാഞ്ചേരി നഗരസഭയും അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ, തെക്കുംകര എന്നീ പഞ്ചായത്തുകളും ​ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് വടക്കാഞ്ചേരി നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: തരൂർ, ചിറ്റൂർ, നെന്മാറ

രാവണൻ കണ്ണൂർ , 16th April 2016, comments

​പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തരൂർ നിയമസഭാമണ്ഡലം. ചിറ്റൂർ-തത്തമംഗലം നഗരസഭയും എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ. എലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നെന്മാറ. >>

Essay

മണ്ഡല പരിചയം: മലമ്പുഴ, മണ്ണാർക്കാട്, ​​പാലക്കാട്

രാവണൻ കണ്ണൂർ , 15th April 2016, comments

പാലക്കാട് ജില്ലയിലെ അകത്തേത്തറ, എലപ്പുള്ളി, കൊടു‌മ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം. മണ്ണാർക്കാട് മുന്‍സിപ്പാലിറ്റിയും, അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, ​തെങ്കര, പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ​​മണ്ണാർക്കാട്. പാലക്കാട് നഗരസഭയും, കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പാലക്കാട് നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: പട്ടാമ്പി, ഷൊർണ്ണൂർ, ​​ഒറ്റപ്പാലം, കോങ്ങാട്

രാവണൻ കണ്ണൂർ , 14th April 2016, comments

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: തവനൂർ, പൊന്നാനി, തൃത്താല

രാവണൻ കണ്ണൂർ , 13th April 2016, comments

മലപ്പുറം ജില്ലയിലെ കാലടി, എടപ്പാൾ, തവനൂർ, വട്ടംകുളം, മംഗലം, തൃപ്രങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് തവനൂർ നിയമസഭാമണ്ഡലം. പൊന്നാനി ലോകസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു തവനൂര്‍. >>

Essay

മണ്ഡല പരിചയം: വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, ​​കോട്ടക്കൽ

രാവണൻ കണ്ണൂർ , 12th April 2016, comments

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ചേലേമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവളളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളുൾപെടുന്ന നിയമസഭാ മണ്ഡലമാണ്​ വള്ളിക്കുന്ന്. മലപ്പുറം ലോകസഭാ മണ്ഡലത്തിലാണ് വള്ളിക്കുന്ന് നിയമസഭാമണ്ഡലം ഉൾപ്പെടുന്നത്. >>

Essay

മണ്ഡല പരിചയം: മങ്കട, മലപ്പുറം, വേങ്ങര

രാവണൻ കണ്ണൂർ , 9th April 2016, comments

​മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാ മണ്ഡലം. >>

Essay

മണ്ഡല പരിചയം: കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ

രാവണൻ കണ്ണൂർ , 8th April 2016, comments

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കൊണ്ടോട്ടി നഗരസഭയും , ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ കൊണ്ടോട്ടി നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി

രാവണൻ കണ്ണൂർ , 6th April 2016, comments

കോഴിക്കോട് ജില്ലയിലെ ​​രാമനാട്ടുകര, ഫറൂഖ് എന്നീ മുനിസിപ്പാലിറ്റികൾ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെട്ടതാണ്‌ ബേപ്പൂർ നിയമസഭാമണ്ഡലം. 1977ലും 1980ലും എൻ. പി. മൊയ്തീൻ കോൺഗ്രസിന് വേണ്ടി ജയിച്ചിട്ടുള്ളതൊഴിച്ചാൽ ഒരിക്കൽപോലും കോൺഗ്രസ്സ് ഈ സീറ്റിൽ വിജയിച്ചിട്ടില്ല. >>

Essay

മണ്ഡല പരിചയം: നിലമ്പൂർ, വണ്ടൂര്‍, ബാലുശ്ശേരി

രാവണൻ കണ്ണൂർ , 3rd April 2016, comments

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ നിലമ്പൂർ നിയമസഭാ മണ്ഡലം. >>

Essay

മണ്ഡല പരിചയം: തിരുവമ്പാടി, ഏറനാട്

രാവണൻ കണ്ണൂർ , 3rd April 2016, comments

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭയും തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, നെല്ലിപൊയിൽ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തിരുവമ്പാടി നിയമസഭാ മണ്ഡലം. >>

Essay

മണ്ഡല പരിചയം: മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ

രാവണൻ കണ്ണൂർ , 1st April 2016, comments

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ മാനന്തവാടി മുനിസിപ്പാലിറ്റിയും, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. മാനന്തവാടി നിയമസഭാമണ്ഡലം വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. >>

Essay

മണ്ഡല പരിചയം: നാദാപുരം, ​കൊയിലാണ്ടി, ​​പേരാമ്പ്ര

രാവണൻ കണ്ണൂർ , 31st March 2016, comments

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുൾപ്പെട്ട ചെക്യാട്, നാദാപുരം, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ നാദാപുരം നിയമസഭാ മണ്ഡലം. ഈ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തിൽ പെടുന്നു. >>

Essay

മണ്ഡല പരിചയം: വടകര, കുറ്റ്യാടി​

രാവണൻ കണ്ണൂർ , 30th March 2016, comments

കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടകര നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: തലശ്ശേരി, കൂത്തുപറമ്പ്​

രാവണൻ കണ്ണൂർ , 29th March 2016, comments

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. >>

Essay

മണ്ഡല പരിചയം: മട്ടന്നൂർ, ​പേരാവൂർ, ധർമ്മടം

രാവണൻ കണ്ണൂർ , 28th March 2016, comments

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂർ ഗ്രാമപഞ്ചായത്തും, ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മട്ടന്നൂർ. >>

Essay

മണ്ഡല പരിചയം: ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ

രാവണൻ കണ്ണൂർ , 28th March 2016, comments

കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകൾ ചേർന്ന ഇരിക്കൂർ മണ്ഡലം, കണ്ണൂർ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു. >>

Essay

മണ്ഡല പരിചയം: കല്യാശ്ശേരി, തളിപ്പറമ്പ്

രാവണൻ കണ്ണൂർ , 26th March 2016, comments

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. ഇത് കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂർ മുനിസിപ്പാലിറ്റി എന്നിവയും കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ചപ്പാരപ്പടവ്‌, കുറുമാത്തൂർ, പരിയാരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. >>

Essay

മണ്ഡല പരിചയം: തൃക്കരിപ്പൂർ, പയ്യന്നൂർ

രാവണൻ കണ്ണൂർ , 24th March 2016, comments

കാസർഗോഡ്‌ ജില്ലയിൽ കണ്ണൂരിനോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ​തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. 2008ലെ മണ്ഡല പുനർനിർണയത്തിന് മുന്നേ കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളും ഈ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നു. ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുനിസിപാലിറ്റിയും ചെറുവത്തൂർ, തൃക്കരിപ്പൂർ, വെസ്റ്റ്‌ എളേരി, ഈസ്റ്റ് എളേരി, കയ്യൂർ, ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകളും ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നു. >>

Note

മണ്ഡല പരിചയം: ഉദുമ, കാഞ്ഞങ്ങാട്

രാവണൻ കണ്ണൂർ , 23rd March 2016, comments

കാസർഗോഡ് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പവലോകനം. ഇക്കുറി, ഉദുമയിൽ നിലവിലെ എം.എൽ.എ ആയ കെ. കുഞ്ഞിരാമനെ തന്നെ നിലനിർത്താൻ ആയിരിക്കും സി.പി.ഐ.എം ശ്രമം. പൊതുവെ, കാഞ്ഞങ്ങാടിനെ ഇടതു അനുകൂലമണ്ഡലമായി കണക്കാക്കാം. >>

Note

മണ്ഡല പരിചയം: മഞ്ചേശ്വരം, കാസർഗോഡ്

രാവണൻ കണ്ണൂർ , 22nd March 2016, comments

മഞ്ചേശ്വരം കാസർഗോഡ് താലൂക്കിൽ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാ മണ്ഡലം. ബി ജെ പിക്ക് കാര്യമായ വളകൂറുള്ള മണ്ഡലമാണിത്. >>

Outside Bodhi

nvdatabase: Bombay Textile Strike

The New Yorker: Unmournable Bodies

EFLU for Gender Justice: EFLU for Gender Justice

New Left Review: New Masses?

People's Democracy: The Indispensability of Marxism

The New York Times: The Drone That Killed My Grandson

The New Yorker: Requiem for a dream

The New York Times: Chasing the Higgs Boson

Climate & Capitalism: Hugo Chavez, undefeated

Monthly Review: The Planetary Emergency

Monthly Review: What is Socialist Feminism?

London Review of Books: Why Partition?

London Review of Books: Gandhi Centre Stage

The New York Review of Books: The Violent Visions of Slavoj Žižek

Jana Natya Manch: Safdar Hashmi on Ritwik Ghatak

Open Magazine: In Search of Modern Art

Common Dreams: Socialism Is Not Dead

Outlook Magazine: Capitalism: A Ghost Story

The New York Review of Books: Why the Global Warming Skeptics Are Wrong

Frontline: Shining Ecuador

Hindustan Times: No shortcuts, please

Monthly Review: Food as a commodity

Counter Currents: The Indian Land Grab In Africa

Frontline: Tyranny of finance

Brecht Forum: A New Economic Strategy

Hindustan Times: Shelter from the storm

Outlook Magazine: Putting Growth In Its Place

Hindustan Times: Das Capitalism

Open Magazine: Spiritual Bedfellows

The Caravan: Unnatural Selection

NewsClick: Swami and Foes

People's Democracy: “BRINGING BACK” BLACK MONEY

Personal Blog: In case you get raped...

The Fifth Estate: Standard Deviation

Open Magazine: Not as Old as You Think

Frontline: Agrarian distress

The Caravan: After the Fall

The Hindu: The Ambedkar Party

The Indian Express: The bribing game

Workers' Forum: ഊഴിയം വേല

Socialist Alternative: Libya and the left

The New Yorker: UNION BLUES

Monthly Review: Frenzy in Food Markets

The New York Times: Protests spread to Yemen

Frontline: Neoliberal illogic

The New York Times: An Assassination’s Long Shadow

The Hindu: The correct picture

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: Penpiravi - The journey of a Drama began

Monthly Review: The Ecology of Socialism

The New Yorker: The Truth Wears Off

The Economist: A village in a million

The Nation: The 'Giving' Season

Frontline: Battling On

Frontline: Road to rebellion

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: മാനവും മനുഷ്യനും

Science News Agencies: A kilogram is not a kilogram

Science News Agencies: Our solar system is not alone.

Socialist Alternative: Strike in France